Join Whatsapp Group. Join now!
Aster MIMS 10/10/2023

പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴിയെടുക്കാനെത്തിയപ്പോള്‍ വീട്ടില്‍ നിന്നും മാറ്റി

കഴിഞ്ഞ ദിവസം ഉപ്പളയ്ക്ക് സമീപ പ്രദേശത്ത് നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായതില്‍ ദുരൂഹതയാരോപിച്ചു നാട്ടുകാര്‍ രംഗത്ത് വന്നു. Molestation case; Girl shifted when child line workers comes to take statement, Kasaragod, Kerala, news, Top-Headlines, Molestation, Crime.
ഉപ്പള: (www.kasargodvartha.com 17.01.2019) കഴിഞ്ഞ ദിവസം ഉപ്പളയ്ക്ക് സമീപ പ്രദേശത്ത് നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായതില്‍ ദുരൂഹതയാരോപിച്ചു നാട്ടുകാര്‍ രംഗത്ത് വന്നു. ഇതേ തുടര്‍ന്ന് കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തിയപ്പോള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും മാറ്റിയത് ചര്‍ച്ചയായിട്ടുണ്ട്. വമ്പന്‍ സ്രാവുകളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രായമായ അച്ഛനെയും, മാനസികനില തകരാറിലായ അമ്മയെയും ഉപേക്ഷിച്ചായിരുന്നു പെണ്‍കുട്ടി സ്ഥലം വിട്ടിരുന്നത്. താന്‍ ഉള്ളാള്‍ പള്ളിയുടെ അടുത്തുണ്ടെന്ന് പെണ്‍കുട്ടി തന്നെ വീട്ടുകാരെ അറിയിച്ചതനുസരിച്ച് ബന്ധുക്കളും, പോലീസും അവിടെ എത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്ത ഒരു യുവാവ് നിരന്തരം ശല്യപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. പല യുവാക്കളും ഇവിടെ തമ്പടിക്കുന്നുണ്ട്. ഇവര്‍ നാട്ടുകാര്‍ക്ക് ശല്യമായി മാറിയിരിക്കുകയാണ്. തൊട്ടടുത്ത ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ ഇവര്‍ നിരന്തരം ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാല്‍ അവര്‍ ജോലി മതിയാക്കി വീട്ടിലിരിക്കുകയാണ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഉള്ളാളില്‍ ഒറ്റക്ക് താമസിക്കാന്‍ തുടങ്ങിയത് ഈ യുവാവിന്റെ ശല്യം സഹിക്കാതെയാണെന്ന് പെണ്‍കുട്ടി തന്നെ പറയുന്നു. പെണ്‍കുട്ടിയില്‍ നിന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴിയെടുത്താല്‍ കൂടുതല്‍ പീഡന വിവരങ്ങള്‍ പുറത്തു വരുമെന്ന് നാട്ടുകാര്‍ പറയുന്നു. 

പെണ്‍കുട്ടിയുടെ തൊട്ടടുത്ത സ്ഥലത്തെ യുവാവാണിപ്പോള്‍ ഭീഷണിപ്പെടുത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ പോക്‌സോ നിയമം ചുമത്തി കര്‍ശനമായ ശിക്ഷ നല്‍കിയാല്‍ മറ്റു പെണ്‍കുട്ടികളെങ്കിലും രക്ഷപ്പെടുമെന്നും നാട്ടുകാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molestation case; Girl shifted when child line workers comes to take statement, Kasaragod, Kerala, news, Top-Headlines, Molestation, Crime.