Join Whatsapp Group. Join now!
Aster MIMS 10/10/2023

മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം; അറസ്റ്റിലായ തേപ്പ് തൊഴിലാളിയെ ജയിലിലടച്ചു

ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മൂന്നരchandera, kasaragod, Police, police-station, Molestation, case, enquiry, Crime, court, Kerala, news,
ചന്തേര: (www.kasargodvartha.com 18.01.2019) ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മൂന്നര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തേപ്പുതൊഴിലാളി വലിയപറമ്പ ഒരിയറ സ്വദേശി കെ ഷാജി (34)യെ ജയിലിലടച്ചു. ഇക്കഴിഞ്ഞ ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഷാജി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

സംഭവം കണ്ട വീട്ടുകാര്‍ ചന്തേര പ്രിന്‍സിപ്പള്‍ എസ് ഐ വിപിന്‍ ചന്ദ്രന് പരാതി നല്‍ക്കുകയായിരുന്നു. പരാതിയുടെ അഠിസ്ഥാനത്തില്‍ അന്വേഷണം നടത്തി ഷാജിക്കെതിരെ കേസെടുത്ത് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്നില്‍ ഹാജരാക്കുകയും പിന്നീട് റിമാന്‍ഡ് ചെയ്യുകയും ആയിരുന്നു. നിര്‍മാണ തൊഴിലാളിയായ ഷാജി പടന്ന പഞ്ചായത്ത് എടച്ചാക്കൈയില്‍ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു.

Molestation case: accused remanded, Chandera, Kasaragod, Police, police-station, Molestation, Case, Enquiry, Crime, court, Kerala, news.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molestation case: accused remanded, Chandera, Kasaragod, Police, police-station, Molestation, Case, Enquiry, Crime, court, Kerala, news.