Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണാതായ യുവതിയെ അസമിലെ മാവോയിസ്റ്റ് മേഖലയില്‍ നിന്നും പോലീസ് സാഹസികമായി രക്ഷപ്പെടുത്തി

കാണാതായ യുവതിയെ അസമിലെ മാവോയിസ്റ്റ് മേഖലയില്‍ നിന്നും പോലീസ് സാഹസികമായി News, Kumbala, Kasaragod, Kerala, Police, Investigation, court, Family, Missing,
കുമ്പള:(www.kasargodvartha.com 10/01/2019) കാണാതായ യുവതിയെ അസമിലെ മാവോയിസ്റ്റ് മേഖലയില്‍ നിന്നും പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. കുമ്പള പേരാല്‍ സീതാംഗോളിയിലെ പ്രമീളയെ(26)യാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഒരു മാസം മുമ്പാണ് പ്രമീളയെ വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

ബന്ധുവായ യശ്വന്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ യുവതി ഉള്ളത് അസമിലാണെന്ന് കണ്ടെത്തിയത്. അസം സ്വദേശിയായ ബഷീര്‍ എന്നയാളുടെ ഫോണിലേക്ക് പല തവണ വിളിച്ചതായും കണ്ടെത്തി. ഫോണ്‍ പലപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു, മാവോയിസ്റ്റുകളും ഉള്‍ഫാ തീവ്രവാദികളും ശക്തമായ പശ്ചിമ തല്‍പാറയിലാണ് യുവതി ഉള്ളതെന്ന് കണ്ടെത്തിയതോടെ അസമിലെ നൗകാവ് റുപ്പായിഹട്ട് പോലീസിന്റെ സഹായം തേടുകയായിരുന്നു.
News, Kumbala, Kasaragod, Kerala, Police, Investigation, court, Family, Missing, Missing woman found in Assam

കുമ്പള സി ഐ കെ പ്രേംസദന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനീഷ് കുമാര്‍, സജിത്ത് കുമാര്‍ എന്നിവരെ അസമിലേക്ക് അയച്ചു. ബഷീറിന്റെ വീട് വളഞ്ഞ പോലീസ് സംഘം സാഹസികമായാണ് യുവതിയെ രക്ഷപ്പെടുത്തിയത്. പോലിസിന്റെ നീക്കം മണത്തറിഞ്ഞ ബഷീര്‍ സ്ഥലത്തു നിന്നും കടന്നു കളഞ്ഞിരുന്നു. കുമ്പള ഭാഗത്ത് ബേക്കറിയില്‍ ജോലി ചെ്തിരുന്ന ബഷീര്‍ യുവതിയുമായി പ്രണയത്തിലാവുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കുമ്പളയില്‍ എത്തിച്ച യുവതിയെ പിന്നീട് കാസര്‍കോട് കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Kasaragod, Kerala, Police, Investigation, court, Family, Missing, Missing woman found in Assam