Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന ഹര്‍ത്താല്‍: കാസര്‍കോട്ട് കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ശബരിമല കര്‍മ സമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കാസര്‍കോട് ജില്ലയിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി Kasaragod, Kerala, news, Harthal, Top-Headlines, Merchant-association, Merchants association against Harthal; Shops will be open
കാസര്‍കോട്: (www.kasargodvartha.com 02.01.2019) ശബരിമല കര്‍മ സമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കാസര്‍കോട് ജില്ലയിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹ് മദ് ഷരീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാര മേഖലയെ തകര്‍ക്കാന്‍ കാരണമാകുന്നുവെന്നും കടകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടെന്നും അതിനാല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ശബരിമല കര്‍മസമിതി വ്യാഴാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Harthal, Top-Headlines, Merchant-association, Merchants association against Harthal; Shops will be open
  < !- START disable copy paste -->