Join Whatsapp Group. Join now!
Aster MIMS 10/10/2023

കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ വ്യാപാരിയെ കാണാതായി

കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ വ്യാപാരിയെ Kanhangad, kasaragod, news, Missing, Shop, Auto-rickshaw, Police, case, enquiry, complaint, Kerala,
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.01.2019) കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ വ്യാപാരിയെ കാണാനില്ലെന്ന് പരാതി. കുശാല്‍നഗറിലെ വ്യാപാരി മൊയ്തീ (50)നെയാണ് ജനുവരി 15 മുതല്‍ കാണാതായത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ രാവിലെ പുതിയകോട്ടയിലേക്ക് പോയ മൊയ്തീന്‍ പിന്നീട് തിരിച്ചെത്തിയില്ല. ഓട്ടോറിക്ഷയില്‍ പുതിയകോട്ടയില്‍ എത്തിയെങ്കിലും ഇയാള്‍ പതിവായി സാധനങ്ങള്‍ വാങ്ങുന്ന കടയില്‍ ചെന്നിട്ടില്ലെന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി.

രണ്ടുപേരില്‍ നിന്നായി കടംവാങ്ങിയ അരലക്ഷം രൂപയുമായാണ് ഇയാള്‍ സാധനം വാങ്ങാനായി പോയത്. ഉച്ചവരെയും കടയിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ ഖദീജ ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇത് സംബന്ധിച്ച് ഖദീജയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man goes missing, Kanhangad, kasaragod, News, Missing, Shop, Auto-rickshaw, Police, Case, Enquiry, Complaint, Kerala.