Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടിനകത്ത് രഹസ്യ അറകളില്‍ സൂക്ഷിച്ച നിലയില്‍ കര്‍ണാടക മദ്യവും ഗോവന്‍ മദ്യവും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

വീട്ടിനകത്ത് രഹസ്യ അറകളില്‍ സൂക്ഷിച്ച നിലയില്‍ കര്‍ണാടക മദ്യവും kasaragod, news, Liquor, arrest, Crime, Raid, Kerala,
കാസര്‍കോട്: (www.kasargodvartha.com 23.01.2019) വീട്ടിനകത്ത് രഹസ്യ അറകളില്‍ സൂക്ഷിച്ച നിലയില്‍ കര്‍ണാടക മദ്യവും ഗോവന്‍ മദ്യവും പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കുണ്ടരയടുക്കം പ്രഭാകര കെ (48)യാണ് അറസ്റ്റിലായത്. കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.

വീട്ടിനകത്തു രഹസ്യ അറകളില്‍ സൂക്ഷിച്ച നിലയില്‍ 180 മില്ലിയുടെ 60 കുപ്പി കര്‍ണാടക മദ്യവും 32 കുപ്പി ഗോവന്‍ മദ്യവുമാണ് പിടികൂടിയത്.

എ ഇ സി മോഹന്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എം ശ്രീനിവാസന്‍, കുമ്പള റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അശോകന്‍ പി, കെ കെ ബാലകൃഷ്ണന്‍, നാരായണന്‍ പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എം പ്രസാദ്, ദീനൂപ് കെ, നൗഷാദ് കെ, സിജിന്‍കുമാര്‍ ജെ, മൊയ്തീന്‍ സാദിഖ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

Keywords: Liqueur seized by excise, kasaragod, News, Liquor, Arrest, Crime, Raid, Kerala.
< !- START disable copy paste -->