Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊതുജനങ്ങള്‍ക്ക് സൗജന്യ നിയമ സഹായവുമായി കളക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്ക്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമ സേവന കേന്ദ്രം ലീഗല്‍ എയിഡ് ക്ലിനിക്ക് കളക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ജഡ്ജി എസ്. മനോഹര്‍ കിണി ഉദ്ഘാടനം Kasaragod, Kerala, news, Collectorate, Legal Aid clinic Started in Collectorate
കാസര്‍കോട്: (www.kasargodvartha.com 17.01.2019) ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമ സേവന കേന്ദ്രം ലീഗല്‍ എയിഡ് ക്ലിനിക്ക് കളക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ജഡ്ജി  എസ്. മനോഹര്‍ കിണി  ഉദ്ഘാടനം ചെയ്തു.  ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു അധ്യക്ഷത വഹിച്ചു.  ലീഗല്‍ എയ്ഡ് ക്ലിനിക്കിനു പുറമേ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിവര്‍ത്തന കേന്ദ്രവും കരിയര്‍ ഗൈഡന്‍സ് സെന്ററും കളക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു.

എഡിഎം എന്‍ ദേവീദാസ്, ജില്ലാ ഗവ. പ്ലീഡര്‍ പി വി ജയരാജന്‍, ജില്ലാ ലോ ഓഫീസര്‍ കെ. പി ഉണ്ണികൃഷ്ണന്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കരുണാകരന്‍ നമ്പ്യാര്‍ സംസാരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ഫിലിപ്പ് തോമസ് സ്വാഗതവും ഹുസൂര്‍ ശിരസ്തദാര്‍ സി.ജെ സന്ധ്യാദേവി  നന്ദിയും പറഞ്ഞു.

എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ സൗജന്യ നിയമ സഹായ കേന്ദ്രത്തിന്റെ സേവനം കളക്ടറേറ്റില്‍ ലഭിക്കും. ബുധനാഴ്ചകളില്‍ അഭിഭാഷകരുടെ സഹായവുമുണ്ടാകും.സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിന് നിയമ സഹായം ഉറപ്പു വരുത്തും.പാരാലീഗല്‍ വളണ്ടിയര്‍മാരാണ് പൊതുജനങ്ങള്‍ക്ക് നിയമ സഹായം സേവനങ്ങള്‍ നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസം ബാര്‍ അസോസിയേഷനില്‍ നിന്നുള്ള അഭിഭാഷകന്റെ സേവനവും കളക്ടറേറ്റില്‍ ഉണ്ടാകും.  കളക്ടറേറ്റില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ എന്തു നിയമസഹായവും ലീഗല്‍ എയിഡ് ക്ലിനിക്കില്‍ നിന്നും ലഭിക്കും. നിലവില്‍ ആഴ്ചയിലൊരിക്കല്‍ ജില്ലയിലെ 16 പോലീസ് സ്റ്റേഷനുകളിലും ഭൂരിപക്ഷം പഞ്ചായത്തുകളിലും പാരാ ലീഗല്‍ വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നുണ്ട്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Collectorate, Legal Aid clinic Started in Collectorate
  < !- START disable copy paste -->