Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ മതില്‍; അക്രമത്തിലൂടെ വെളിവായത് സംഘ്പരിവാറിന്റെ സ്ത്രീ വിരുദ്ധതയെന്ന് എല്‍ ഡി എഫ് നേതാക്കള്‍

കാസര്‍കോട്ട് വനിതാ മതില്‍ പൊളിക്കാന്‍ സംഘടിത അക്രമം നടത്തിയതിലൂടെ വെളിവായത് സംഘ്പരിവാറിന്റെ സ്ത്രീ LDF against Sanghparivar, Kasaragod, news, LDF, Attack, Press Meet.
കാസര്‍കോട്: (www.kasargodvartha.com 02.01.2019) കാസര്‍കോട്ട് വനിതാ മതില്‍ പൊളിക്കാന്‍ സംഘടിത അക്രമം നടത്തിയതിലൂടെ വെളിവായത് സംഘ്പരിവാറിന്റെ സ്ത്രീ വിരുദ്ധതയാണെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനിതകളുടെ മഹാപ്രവാഹത്തില്‍ സമനില തെറ്റിയ ബിജെപി - ആര്‍എസ്എസ് സംഘം ക്രൂരമായ അക്രമമാണ് നടത്തിയത്. മതിലിനുള്ള വ്യാപക പിന്തുണയാണ് ആര്‍ എസ് എസിനെ വിറളിപിടിപ്പിച്ചത്. കുപ്രചാരണവും ഭീഷണിയും ഏല്‍ക്കാതെ വന്നപ്പോഴാണ് സ്ത്രീകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനുമെതിരെ അക്രമം തുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചേറ്റുകുണ്ട്, കുതിരപ്പാടി, തട്ടുമ്മല്‍, കാട്ടുമാടം എന്നിവിടങ്ങളില്‍ ആര്‍ എസ് എസ് നടത്തിയ അക്രമം ബി ജെ പി ജില്ലാ നേതൃത്വം ആസൂത്രണം ചെയ്തതാണ്. 15 സ്ത്രീകള്‍ ഉള്‍പ്പെടെ 27 പേര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. മാധ്യമ പ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തലക്ക് ഗുരുതര പരിക്കേറ്റ രണ്ട് സ്ത്രീകള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  മതിലിനെത്തിയവര്‍ സഞ്ചരിച്ച എട്ട് ബസും മൂന്ന് കാറും പോലീസ് വാഹനങ്ങളും തകര്‍ത്തു.

ആര്‍ എസ് എസിന്റെ വര്‍ഗീയ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കേന്ദ്രമാണ് ചേറ്റുകുണ്ട്. ഇവിടെയാണ് മതിലില്‍ പങ്കെടുക്കാനെത്തിയവരെ പിന്തിരിപ്പിക്കാന്‍ മുളകുപൊടി വിതറി പുല്ലിന് തീയിട്ടതും കല്ലേറും  ബോംബേറും നടത്തിയതുമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ചളിയങ്കോട് വനിതാ മതില്‍ തീര്‍ത്ത് മടങ്ങുമ്പോഴാണ് സീതാംഗോളി കുതിരപ്പാടിയിലെ ബി എം എസ് ഓഫീസ് കേന്ദ്രീകരിച്ച് അക്രമമുണ്ടായത്. പുത്തിഗെ പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ വന്ന ബസുകള്‍ക്ക്  നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഹവ്വാബി കന്തല്‍, സരസ്വതി അംഗടിമുഗര്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.

ബിജെപി ജില്ലാ നേതൃത്വത്തിന്റെ സമനില നെറ്റിയ നിലപാടുകളാണ് അക്രമങ്ങള്‍ക്ക് പ്രചോദനമായത്. ബിജെപി ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി അക്രമ ഭീഷണി ഉയര്‍ത്തിയിരുന്നു. അക്രമം നടന്ന പ്രദേശങ്ങള്‍ ബിജെപിയുടെ സ്വാധീന കേന്ദ്രങ്ങളാണ്. അക്രമത്തിന് ആഹ്വാനം ചെയ്ത ബി ജെ പി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും എല്‍ ഡി എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ മര്‍ദിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംഘ്പരിവാറിന്റെ ഫാസിസ്റ്റ് ശൈലിയെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും നേതാക്കള്‍ പറഞ്ഞി. ആര്‍ എസ് എസ് അക്രമണത്തെയും കള്ള പ്രചാരണങ്ങളെയും അതിജീവിച്ച് ജില്ലയില്‍ 1,13,640 വനിതകളാണ് മതിലില്‍ അണിനിരന്നത്. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. വനിതാ മതില്‍ വന്‍ വിജയമാക്കിയ സ്ത്രീകളെ എല്‍ഡിഎഫ് നേതാക്കള്‍ അഭിനന്ദിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി പി എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ രാജന്‍ എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: LDF against Sanghparivar, Kasaragod, news, LDF, Attack, Press Meet.
  < !- START disable copy paste -->