Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസി കേസ്: സമരം 100 ദിവസം പിന്നിട്ടു, സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായി ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ Kasaragod, News, Qazi death, C.M Abdulla Maulavi, Protest, Khazi Case; Strike 100 days passed
കാസര്‍കോട്: (www.kasargodvartha.com 17.01.2019) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായി ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും ചേര്‍ന്ന് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ നൂറാം ദിനത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറോളം സയ്യിദന്മാര്‍ സമരപ്പന്തലിലെത്തി. ജില്ലയിലെ പ്രഗത്ഭരായ നിരവധി സയ്യിദര്‍ സംബന്ധിച്ച സംഗമത്തില്‍ പ്രതിഷേധമിരമ്പി.
Kasaragod, News, Qazi death, C.M Abdulla Maulavi, Protest, Khazi Case; Strike 100 days passed

സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സമരസമിതി ചെയര്‍മാന്‍ സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍  എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു.

സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, അബൂ തങ്ങള്‍ മുട്ടത്തൊടി, ഹക്കീം തങ്ങള്‍, നജ്മുദ്ദീന്‍ തങ്ങള്‍, ഹുസൈന്‍ തങ്ങള്‍ പട്ടാമ്പി, സ്വഫിയുല്ല തങ്ങള്‍ ജമലുല്ലൈമി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ജഹ്ഫര്‍ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, അലിയാര്‍ തങ്ങള്‍, ഹുസൈന്‍ തങ്ങള്‍, ജലാല്‍ തങ്ങള്‍, ഫസല്‍ തങ്ങള്‍, ഷറഫുദ്ദീന്‍ തങ്ങള്‍, സഹറാന്‍ തങ്ങള്‍,ഹംദുല്ല തങ്ങള്‍, സൈഫുല്ല തങ്ങള്‍, ഫാറൂഖ് തങ്ങള്‍, ഹാമിദ് കോയ തങ്ങള്‍, സയ്യിദ് യഹിയ തങ്ങള്‍ ഹാദി ആരിക്കാടി, സയ്യിദ് സിനാന്‍ തങ്ങള്‍, സയ്യിദ് ജൗഹര്‍ ഹുദവി, സയ്യിദ് പൂക്കോയ തങ്ങള്‍ , സയ്യിദ് സുഹൈല്‍ തങ്ങള്‍, സയ്യിദ് സവാദ് തങ്ങള്‍, പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, ഉവൈസ്തങ്ങള്‍, ബുര്‍ഹാന്‍ തങ്ങള്‍, യൂനുസ് തങ്ങള്‍, നിസാര്‍ തങ്ങള്‍, സിനാന്‍ തങ്ങള്‍ തുടങ്ങിയ സയ്യിദന്മാര്‍ പ്രസംഗിച്ചു.

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഹംസത്തുസ്സഅദി, മജീദ് ദാരിമി പൈവളിഗ, സിദ്ദീഖ് അസ്ഹരി പാത്തുര്‍, ഷറഫുദ്ദീന്‍ കുണിയ, യൂനുസ് ഫൈസി കാക്കടവ്, മൊയ്തു ചെര്‍ക്കള, ബഷീര്‍ ദാരിമി തളങ്കര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈര്‍ ദാരിമി, പി എച്ച് അസ്ഹരി ആദൂര്‍, ഇബ്രാഹിം അസ്ഹരി, സലാം ഫൈസി പേരാല്‍, ലത്തീഫ് കൊല്ലമ്പാടി, സമരസമിതിയംഗങ്ങളായ അബ്ദുല്‍ ഖാദര്‍ സഅദി, അബൂബക്കര്‍ ഉദുമ, ഉബൈദുല്ല കടവത്ത്, മുഹമ്മദ് ഷാഫി സി എ, യൂസുഫ് ഉദുമ, മുസ്തഫ സര്‍ദാര്‍, സഈദ് ചേരൂര്‍, ശരീഫ് ചെമ്പിരിക്ക, അബ്ദുല്ലക്കുഞ്ഞി ചെമ്പിരിക്ക, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, മേരി എബ്രഹാം, മുഹമ്മദ് പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Qazi death, C.M Abdulla Maulavi, Protest, Khazi Case; Strike 100 days passed