കാസര്‍കോട്: (www.kasargodvartha.com 19.01.2019) ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി മൂന്നിന് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലിനിടെ ബായാര്‍ മുളിഗദ്ദെയിലെ പള്ളി ഇമാം അബ്ദുല്‍ കരീം മുസ്ലിയാരെ അക്രമിച്ച സംഭവത്തില്‍ കര്‍മ്മ സമിതി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഇമാം കൗണ്‍സില്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താലിനിടെ നടന്ന അക്രമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായെടുക്കണം. ഹര്‍ത്താലിന്റെ മറവില്‍ അബ്ദുല്‍ കരീം മുസ്ലിയാരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണമാണ് കാസര്‍കോടുണ്ടായത്. നിരപരാധിയായ പള്ളി ഇമാമിനെ ഹര്‍ത്താല്‍ ദിനത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തികച്ചും ഏകപക്ഷീയമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണ്. എന്നിട്ടും പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തുള്ള നടപടികള്‍ പോലിസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
ശബരിമല വിഷയത്തില്‍ ഹര്‍ത്താല്‍ നടത്തി സംസ്ഥാനത്തുടനീളം വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്. വ്യാപകമായി നടന്ന അക്രമ സംഭവങ്ങള്‍ ഇതിന് തെളിവാണ്. മിക്കയിടത്തും മറ്റു സമുദായങ്ങളുടെ സ്ഥാപനങ്ങളെയും വ്യക്തികളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ശബരിമല വിഷയത്തില്‍ കക്ഷിയല്ലാതിരുന്ന മറ്റു സമുദായങ്ങളെ ലക്ഷ്യംവെച്ച് നടന്ന ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തിലടക്കം ശക്തമായ അന്വേഷണം നടത്തണമെന്നും ഇമാം കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ക്ക് അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറാനാവില്ല. ഒരു പള്ളി ഇമാം പരസ്യമായി ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയിലായിട്ടും കേരളീയ പൊതുസമൂഹം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസംഗത ആശങ്കാജനകമാണ്. ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്‍ കരീം മുസ്ലിയാര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. സംഘ്പരിവാര്‍ സംസ്ഥാനത്ത് നടത്തുന്ന ആക്രമണങ്ങളെ ലഘൂകരിച്ചു കാണുന്ന ഇത്തരം പ്രവണതകളെ സംശയത്തോടു കൂടി മാത്രമെ വീക്ഷിക്കാനാവൂ. സംസ്ഥാനത്തെ ഭരണപക്ഷവും, പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ കെ കെ അബ്ദുല്‍ മജീദ് ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ് വി, എം നിസാറുദ്ദീന്‍ മൗലവി, മുഹമ്മദ് സലീം ഖാസിമി, യു കെ അബ്ദുല്‍ സലാം മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Imam council on attack incident of Kareem Musliyar, Kasaragod, Murder-attempt, Case, Press meet, News, Imam council