കാസര്‍കോട്: (www.kasargodvartha.com 14.01.2019) കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി ഡിടിപിസി (ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍)യുടെ കീഴിലുളള ഹോട്ടല്‍ ആരാമത്തില്‍ പകല്‍കൊള്ളയെന്ന് പരാതി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിന് പുറമെ ഗുണമേന്‍മയില്ലാത്ത ഭക്ഷണമാണ് ഇവിടെ നിന്നും നല്‍കുന്നതെന്ന് ആരോപണം ശക്തമായി.
നാലുപേര്‍ക്ക് കഴിക്കാനുള്ള ചെമ്പല്ലി പൊരിച്ചതിന് 1,200 രൂപയും സാധാരണ ഹോട്ടലുകളില്‍ 40 രൂപക്ക് നല്‍കുന്ന ഊണിന് 70 രൂപയുമാണ് ഇവിടെ ഈടാക്കുന്നതെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്.
Keywords: High price; Complaint against DTPC Hotel. News, Kasaragod, Hotel, Food, Increase, Price, Complaint, Kerala.
നാലുപേര്‍ക്ക് കഴിക്കാനുള്ള ചെമ്പല്ലി പൊരിച്ചതിന് 1,200 രൂപയും സാധാരണ ഹോട്ടലുകളില്‍ 40 രൂപക്ക് നല്‍കുന്ന ഊണിന് 70 രൂപയുമാണ് ഇവിടെ ഈടാക്കുന്നതെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്.
ഈ കൊള്ളവിലക്കെതിരെ കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച ബല്ല സ്വദേശി വി കെ രാജന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിനും ഡിടിപിസിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.
രാജനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കഴിച്ച ഭക്ഷണത്തിന് 1,500 രൂപയാണ് വില ഈടാക്കിയത്. നീലേശ്വരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ടൂറിസം ആന്‍ഡ് ഹോട്ടല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനാണ് ഈ ഹോട്ടല്‍ നടത്തിപ്പിനായി ലീസിനെടുത്തത്. ഇവരാകട്ടെ ഇതിന്റെ നടത്തിപ്പ് സ്വകാര്യ വ്യക്തിക്ക് മറിച്ച് നല്‍കുകയായിരുന്നു.

ടേസ്റ്റ് ലാന്‍ഡ് എന്ന പേരിലാണ് സ്വകാര്യ വ്യക്തി ഹോട്ടല്‍ ആരാമം ഇപ്പോള്‍ നടത്തിക്കുന്നത്. രാജനും സുഹൃത്തുക്കളും കഴിച്ച ചെമ്പല്ലി പഴകിയതാണെന്നും ആരോപണമുണ്ട്. ഹോട്ടല്‍ നടത്തിപ്പുമായി തങ്ങള്‍ക്ക് യാതൊരു ബന്ധമില്ലെന്നും ഇത് ലീസിനായി നീലേശ്വരത്തെ സൊസൈറ്റിക്ക് നല്‍കിയതാണെന്നും ഡിടിപിസി അധികൃതര്‍ പറഞ്ഞു.
ഇതു സംബന്ധിച്ച പരാതി ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും ഡിടിപിസി അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)ഇതു സംബന്ധിച്ച പരാതി ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും ഡിടിപിസി അധികൃതര്‍ പറഞ്ഞു.
Keywords: High price; Complaint against DTPC Hotel. News, Kasaragod, Hotel, Food, Increase, Price, Complaint, Kerala.