Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്ഷേത്രോത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചതിന് ജില്ലാ കളക്ടറുടെ അഭിനന്ദനം

ക്ഷേത്രോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ നേതൃത്വം നല്‍കിയതിന് ജില്ലാ കളക്ടറുടെ അഭിനന്ദനം. ശ്രീ മഡിയന്‍ കൂലോം ക്ഷേത്രം പാട്ടുത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ Kasaragod, Kerala, news, District Collector, Temple, Green protocol in temple fest; committee felicitated by District collector
കാസര്‍കോട്: (www.kasargodvartha.com 19.01.2019) ക്ഷേത്രോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ നേതൃത്വം നല്‍കിയതിന് ജില്ലാ കളക്ടറുടെ അഭിനന്ദനം. ശ്രീ മഡിയന്‍ കൂലോം ക്ഷേത്രം പാട്ടുത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുവാന്‍ നേതൃത്വം നല്‍കിയ ദേശാഭിമാനി പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ക്കാണ് ഹരിത കേരളം മിഷന്‍ ഏര്‍പ്പെടുത്തിയ ഉപഹാരം ജില്ലാ കളക്ടര്‍ നല്‍കിയത്.

പാട്ടുത്സവത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ഉണ്ടായ മാലിന്യങ്ങള്‍ വിദ്യാനഗറിലുള്ള പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിന് കൈമാറുകയും ചെയ്തു. സ്വയം സഹായ സംഘം പ്രവര്‍ത്തകരുടെ ഇടപെടല്‍ സ്തുത്യര്‍ഹമാണെന്നും ഈ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്കൊരു മാതൃകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രമണ്യന്‍, സംഘം സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍ അംഗങ്ങളായ സുരേഷ്, വി.നാരായണന്‍, വി. ബാബു, പി.വി. ബാലന്‍, സുനില്‍. പി, രഘു വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District Collector, Temple, Green protocol in temple fest; committee felicitated by District collector
  < !- START disable copy paste -->