Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെരുപ്പ് വ്യാപാരിയുടെ വീട്ടില്‍ നിന്നും 1 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

ചെരുപ്പ് കട വ്യാപാരിയുടെ വാടക വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ Kanhangad, kasaragod, news, Robbery, Police, case, enquiry, gold, Kerala,
കാഞ്ഞങ്ങാട് : (www.kasargodvartha.co 22.01.2019) ചെരുപ്പ് കട വ്യാപാരിയുടെ വാടക വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കോട്ടച്ചേരി പുതിയവളപ്പിലെ മാത്യുവിന്റെ മകനും നഗരത്തിലെ ചെരുപ്പ് വ്യാപാരിയുമായ ജൈജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജനുവരി രണ്ടിനും 10 നുമിടയിലുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു.

കിടപ്പുമുറിയില്‍ സൂക്ഷിച്ച രണ്ട് പവന്റെ മാലയും വളയും മോതിരവുമടക്കം ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ജൈജുവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords: Gold robbed from Merchant's house, Kanhangad, Kasaragod, news, Robbery, Police, case, enquiry, gold, Kerala.