city-gold-ad-for-blogger

മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

ചെറുവത്തൂര്‍: (www.kasargodvartha.com 21.01.2019) മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. പരപ്പനങ്ങാടി പുത്തന്‍ പീടികയിലെ വിനു(40)നെയാണ് കാണാതായത്. വിനുവിനെ കണ്ടെത്താന്‍ ഫിഷറീസ് വകുപ്പിന്റെ തിരച്ചില്‍ തുടരുകയാണ്.

തിരച്ചിലിനായി നേവി സംഘവും സ്ഥലത്തെത്തുമെന്നാണ് വിവരം. മടക്കര മത്സ്യബന്ധന തുറമുഖത്തില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വിനുവും സംഘവും രാജേശ്വരി ബോട്ടില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഇതിനിടെയാണ് അബദ്ധത്തില്‍ വിനു കടലില്‍ വീണത്.

വിവരമറിഞ്ഞയുടനെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ അജിതയുടെ നിര്‍ദേശ പ്രകാരം തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് എ എസ് ഐ രാജന്‍, ഫിഷറീസ് രക്ഷാബോട്ട് ജീവനക്കാരായ മനു, ധനീഷ്, കണ്ണന്‍, നാരായണന്‍ എന്നിവരും മറ്റ് എട്ടോളം മത്സ്യബന്ധന ബോട്ടുകളും കടലില്‍ തരച്ചില്‍ നടത്തിയെങ്കിലും വിനുവിനെ കണ്ടെത്താനായില്ല. ഫൈബര്‍ തോണിയില്‍ മത്സ്യബന്ധനത്തിന് പോയിക്കൊണ്ടിരുന്ന വിനു ഏതാനും ദിവസം മുമ്പാണ് ബോട്ടില്‍ ജോലിക്കെത്തിയത്.

പരപ്പനങ്ങാടിയിലെ നൗഷാദ്, കര്‍ണാടക അങ്കോളയിലെ ഓം, ഗണേശന്‍, പ്രകാശന്‍ എന്നിവരാണ് വിനുവിനൊപ്പമുണ്ടായിരുന്നത്. തുരുത്തി മുഴക്കീലിലെ എ.കെ രമേശന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു


Keywords:  Fisherman drowned in Sea, Cheruvathur, fishermen, Missing, Drown, news, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia