city-gold-ad-for-blogger

പയ്യന്നൂരില്‍ ഇലക്ട്രോണിക്‌സ് കടയില്‍ വന്‍ തീപിടുത്തം

പയ്യന്നൂര്‍:(www.kasargodvartha.com 06.01.2019) പയ്യന്നൂരില്‍ ഇലക്ട്രോണിക്‌സ് കടയില്‍ വന്‍ തീപിടുത്തമുണ്ടായി. പെരുമ്പയില്‍ പ്രവര്‍ത്തിക്കുന്ന സോന ലൈറ്റ്‌സ് ഇലക്ട്രോണിക്‌സ് കടയിലാണ് ഞായറാഴ്ച രാവിലെ 7.15 മണിയോടെ തീപിടുത്തമുണ്ടായത്. മുകളിലത്തെ നിലയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വാഹനയാത്രക്കാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ അണച്ചത്.

കട പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പഴയങ്ങാടി മുട്ടം സ്വദേശിയും പെരുമ്പയില്‍ താമസക്കാരനുമായ മൊയ്നുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് കട.

പയ്യന്നൂരില്‍ ഇലക്ട്രോണിക്‌സ് കടയില്‍ വന്‍ തീപിടുത്തം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, payyannur, fire, Fire in shop at Payyannur
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia