Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമത്തിനിരയായ മദ്രസാധ്യാപകന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം; 2 പേര്‍ക്കെതിരെ കേസെടുത്തു

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമത്തിനിരയായ മദ്രസാധ്യാപകന്‍ മരിച്ചതായി സോഷ്യല്‍kasaragod, news, Harthal, fake, case, Police, Social-Media, Whatsapp, Kerala
കാസര്‍കോട്: (www.kasargodvartha.com 19.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ അക്രമത്തിനിരയായ മദ്രസാധ്യാപകന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദക്ഷിണ കര്‍ണാടക ജില്ലയിലെ മജീദ് കന്യാന, നസീര്‍ കന്യാന എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിനു പിന്നില്‍ ഇവര്‍ രണ്ടു പേരാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

വര്‍ഗീയ ചുവയുള്ളതും വ്യാജവുമായ പോസ്റ്റ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്. അക്രമത്തിനിരയായ മദ്രസാധ്യാപകന്‍ ബായാര്‍ മുളിഗദ്ദെയിലെ അബ്ദുല്‍ കരീം മൗലവി സുഖം പ്രാപിച്ചു വരികയാണെന്നും വ്യാജവാര്‍ത്തകളും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.


Keywords: Fake post; Case against 2, Kasaragod, news, Harthal, fake, case, Police, Social-Media, Whatsapp, Kerala