Join Whatsapp Group. Join now!
Aster MIMS 10/10/2023

ടാങ്കര്‍ ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നു; പരിഭ്രാന്തിക്കൊടുവില്‍ ഫയര്‍ഫോഴ്‌സെത്തി ചോര്‍ച്ച അടച്ചു

ടാങ്കര്‍ ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സേന സ്ഥലത്തെത്തി ചോര്‍ച്ചയടച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു Kasaragod, Kerala, news, Top-Headlines, Tanker-Lorry, Kanhangad, Diesel leaked from Tanker Lorry
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.01.2019) ടാങ്കര്‍ ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സേന സ്ഥലത്തെത്തി ചോര്‍ച്ചയടച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാഞ്ഞങ്ങാട് നഗരത്തിലൂടെ പോവുകയായിരുന്ന ടാങ്കറില്‍ നിന്നുമാണ് ഡീസല്‍ ചോര്‍ന്നത്. മംഗളൂരുവില്‍ നിന്നും മാഹിയിലേക്ക് ഡീസലുമായി പോവുകയായിരുന്നു ടാങ്കര്‍.

സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഉടന്‍ വിവരം ഡ്രൈവറെ അറിയിച്ചത്. ഡ്രൈവര്‍ വണ്ടി ഹൊസ്ദുര്‍ഗ് എല്‍ വി ടെമ്പിളിനു മുമ്പില്‍ നിര്‍ത്തുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു. മാവുങ്കാലിനു സമീപം തീയണച്ച് അലാമിപ്പള്ളി വഴി മടങ്ങുകയായിരുന്ന ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തി. വാല്‍വ് അടക്കാനുള്ള ശ്രമത്തിനിടെ മറ്റൊരു യൂണിറ്റും സ്ഥലത്തെത്തി. തുടര്‍ന്ന് വാല്‍വിന്റെ താക്കോല്‍ വാഹനത്തില്‍ ഇല്ലാത്തതിനാല്‍ പൂട്ട് പൊളിച്ച് ചോര്‍ച്ച അടക്കുകയായിരുന്നു. വാല്‍വിന്റെ താക്കോല്‍ ഡ്രൈവറെ ഏല്‍പിക്കാതിരുന്നതാണ് പൂട്ട് പൊളിക്കേണ്ടിവന്നത്.

കൃത്യസമയത്ത് നാട്ടുകാരും ഫയര്‍ഫോഴ്‌സും ഇടപെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സ്റ്റേഷന്‍ ഓഫീസര്‍ സി പി രാജേഷിന്റെ നേതൃത്വത്തിലാണ് ചോര്‍ച്ച അടച്ചത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Tanker-Lorry, Kanhangad, Diesel leaked from Tanker Lorry
  < !- START disable copy paste -->