Join Whatsapp Group. Join now!
Aster MIMS 10/10/2023

നവോത്ഥാനത്തിന്റെ പേരുപറഞ്ഞു സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നു: കോണ്‍ഗ്രസ്

നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് സുപ്രീം കോടതിയുടെ വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ ഇല്ലാതാക്കി മുന്നോട്ടുപോകാനുള്ള പിണറായി സര്‍ക്കാരിന്റെ Kasaragod, Kerala, news, Badiyadukka, Congress, Congress against Pinarayi Govt.
ബദിയടുക്ക: (www.kasargodvartha.com 07.01.2019) നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് സുപ്രീം കോടതിയുടെ വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ ഇല്ലാതാക്കി മുന്നോട്ടുപോകാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ ആരോപിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് പകരം ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു.

പേരാമ്പ്രയില്‍ സി പി എം മുസ്ലീം പള്ളിക്ക് കല്ലെറിഞ്ഞത് വര്‍ഗീയ ലഹള ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മറുഭാഗത്ത് ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. അയ്യപ്പഭക്തരെ മുന്നില്‍ നിര്‍ത്തി തെറിവിളിച്ചുകൊണ്ട് സംഘ്പരിവാര്‍ നടത്തുന്ന പ്രകടനങ്ങള്‍ വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണന്ന് അദ്ദേഹം പറഞ്ഞു. കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്‌നേഹ സന്ദേശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നീലകണ്ഠന്‍. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ വാരിജാക്ഷന്‍ അധ്യക്ഷത വഹിച്ചു. കല്ലഗ ചന്ദ്രശേഖര റാവു, കെ എന്‍ കൃഷ്ണ ഭട്ട്, ആനന്ദ മവ്വാര്‍, എ വിനോദന്‍ നമ്പ്യാര്‍, ബി കെ ഷെട്ടി, കേശവന്‍, രാമപാട്ടാളി, എ കെ ശങ്കരന്‍, അയര്‍ക്കാട് ശ്രീധരന്‍, ഖാദര്‍ മാന്യ, ഗോവിന്ദഭട്ട്, ചന്ദ്രഹാസ റായി, ശ്യാം മാന്യ, എ ജി നായര്‍, സതീഷ് കുമാര്‍, എലിസബത്ത് ക്രാസ്റ്റ്, പ്രസന്ന, അനിത സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Congress, Congress against Pinarayi Govt.
  < !- START disable copy paste -->