Join Whatsapp Group. Join now!
Aster MIMS 10/10/2023

അസ്ഹറുദ്ദീന് സെഞ്ചുറി; രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കേരളം ലീഡ് ചെയ്യുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കേരളം ലീഡ് ചെയ്യുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ചുറിയോടെ കേരളം പഞ്ചാബിനെതിരെ Kasaragod, Kerala, news, Top-Headlines, cricket, Sports, Century for Asharuddin; Kerala leading in Ranji Trophy
മൊഹാലി: (www.kasargodvartha.com 01.01.2019) രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കേരളം ലീഡ് ചെയ്യുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ചുറിയോടെ കേരളം പഞ്ചാബിനെതിരെ 76 റണ്‍സ് ലീഡ് തുടരുകയാണ്. 11 ഫോറുകളും രണ്ട് സിക്‌സറുമടക്കം 153 പന്തുകളില്‍ അസ്ഹറുദ്ദീന്‍ 106 റണ്‍സ് നേടി ക്രീസിലുണ്ട്. വിഷ്ണു വിനോദാണ് അസ്ഹറുദ്ദീനൊപ്പം ക്രീസിലുള്ളത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് കേരളമിപ്പോള്‍.

ആദ്യ ഇന്നിംഗ്‌സില്‍ 121 റണ്‍സിന് കേരളത്തിന്റെ എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 217 റണ്‍സിന് എല്ലാവരും പുറത്തായി. കാസര്‍കോട് തളങ്കര സ്വദേശിയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെക്കുന്ന അസ്ഹറുദ്ദീന്‍ ഐ പി എല്‍ താരലേല പട്ടികയിലും ഉള്‍പെട്ടിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, cricket, Sports, Century for Asharuddin; Kerala leading in Ranji Trophy
  < !- START disable copy paste -->