കാസര്‍കോട്: (www.kasargodvartha.com 13.01.2019) കളഞ്ഞുകിട്ടിയ തുക ഉടമയെ തിരിച്ചേല്‍പിച്ച് ഓട്ടോഡ്രൈവര്‍ മാതൃകയായി. ദേളി വേനൂരിലെ ഇ ബല്‍റാം ആണ് റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ തുക പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമയെ തിരിച്ചേല്‍പിച്ചത്. ശനിയാഴ്ചയാണ് ബജാജ് ഷോറൂമിലേക്കായി ഓട്ടോറിക്ഷയില്‍ പുറപ്പെട്ട ഗോളിയടുക്കയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഷ്‌റഫില്‍ നിന്നും 7,000 രൂപ കളഞ്ഞുപോയത്. ഷോറൂമിലെത്തി നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്.
വന്ന സ്ഥലവും മറ്റും പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ സംഭവം അറിയിച്ചപ്പോഴാണ് പണം കളഞ്ഞുകിട്ടിയതായി ഒരാള്‍ അറിയിച്ച വിവരം ഉടമയോട് പോലീസ് വ്യക്തമാക്കിയത് ചെമ്മനാട് വെച്ചാണ് റോഡരികില്‍ വീണുകിടന്ന തുക ഓട്ടോഡ്രൈവറായ ബല്‍റാമിന് ലഭിച്ചത്. തുടര്‍ന്ന് ബല്‍റാം വിവരം പോലീസിലറിയിക്കുകയായിരുന്നു. ബല്‍റാമും പണത്തിന്റെ ഉടമയും സ്‌റ്റേഷനിലെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ പണം കൈമാറുകയാണുണ്ടായത്.
പണം തിരിച്ചേല്‍പിച്ചതിന്റെ പാരിതോഷികമായി ഒരു തുക ഉടമ ബല്‍റാമിന് നീട്ടിയെങ്കിലും ഇത് നിരസിക്കുകയും ദൈവ പ്രീതിയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മറുപടി പറയുകയായിരുന്നു. ഉടമയുടെ നിര്‍ബന്ധം കാരണം തുകയിലെ ഒരു നോട്ട് മാത്രം എടുത്ത ശേഷം ബല്‍റാം ബാക്കി തിരിച്ചേല്‍പിക്കുകയും ചെയ്തു. ബല്‍റാമിന്റെ നല്ല മനസിന് പോലീസും പണത്തിന്റെ ഉടമയും അഭിനന്ദനവും നന്ദിയും അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, cash, Cash found abandoned returns to owner by Auto Driver
< !- START disable copy paste -->