Join Whatsapp Group. Join now!
Aster MIMS 10/10/2023

സംശയസാഹചര്യത്തില്‍കണ്ടയാളെ പോലീസ് ജീപ്പില്‍ കയറ്റുന്നതിനിടെ മര്‍ദിക്കല്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍; 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

സംശയസാഹചര്യത്തില്‍കണ്ടയാളെ പോലീസ് ജീപ്പില്‍ കയറ്റുന്നതിനിnews, kasaragod, Police, Attack, custody, Kerala,

കാസര്‍കോട്: (www.kasargodvartha.com 15.01.2019) സംശയസാഹചര്യത്തില്‍കണ്ടയാളെ പോലീസ് ജീപ്പില്‍ കയറ്റുന്നതിനിടെ മര്‍ദിക്കുകയും പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 10 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ പരവനടുക്കത്ത് വെച്ചാണ് സംഭവം.

സംശയസാഹചര്യത്തില്‍കണ്ട 45 പ്രായമുള്ളയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിനിടെയാണ് ഒരുസംഘം മര്‍ദിക്കുകയും പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ അനീഷ്, ഷിജു, അസ്ലം, വിശ്വന്‍ തുടങ്ങി 10 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

മലപ്പുറം സ്വദേശി നബീലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചു. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇതിനാലാണ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.

Keywords: Case Against Ten for Blocking Police. News, Kasaragod, Police, Attack, Custody, Kerala.