കാഞ്ഞങ്ങാട്: (www.kasargodvartha.com 02.01.2019) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. വടകരമുക്കിലെ ഇബ്രാഹിമിന്റെ മകള്‍ ഹസീന(30) യുടെ പരാതിയില്‍ ഭര്‍ത്താവ് മാണിക്കോത്തെ ഹുസൈനിന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 2008 ഡിസംബര്‍ 13നാണ് ഹസീനയും ഹുസൈനും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്.
വിവാഹ സമയത്ത് 12 പവന്‍ സ്വര്‍ണാഭരണം സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹത്തിന് ശേഷം ഗള്‍ഫില്‍ പോയി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന ഹുസൈന്‍ വീണ്ടും കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെടുകയും ഹസീനയുടെ വീട്ടുകാര്‍ ഏഴ് പവന്‍ സ്വര്‍ണം വീണ്ടും നല്‍കിയതായും പരാതിയില്‍ പറയുന്നു. മൊത്തം 19 പവന്‍ സ്വര്‍ണാഭരണവും വിറ്റ് നശിപ്പിച്ച ശേഷം ഇപ്പോള്‍ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയാണത്രെ.
ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. വിവാഹ ബന്ധം മറച്ചുവെച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഹസീനയും കുട്ടിയും ഇപ്പോള്‍ വടകരമുക്കിലെ സ്വന്തം വീട്ടിലാണ് താമസം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Wedding, husband, Case against Husband for molesting wife
< !- START disable copy paste -->