Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ പട്ടാപ്പകല്‍ മോഷണം പോയി

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ പട്ടാപ്പകല്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയടുക്ക Kasaragod, Kerala, news, Kumbala, Robbery, Car robbed from Railway station
കുമ്പള: (www.kasargodvartha.com 01.01.2019) റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ പട്ടാപ്പകല്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയടുക്ക റോഡിലെ ഗോപാലകൃഷ്ണ കല്യാണ മണ്ഡപത്തിനു സമീപത്തെ ആനന്ദ കൃഷ്ണന്റെ കാറാണ് മോഷണം പോയത്.

കഴിഞ്ഞ ദിവസം കാര്‍ കുമ്പള റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട് തലശ്ശേരിയിലേക്ക് പോയതായിരുന്നു ആനന്ദ കൃഷ്ണന്‍. വൈകിട്ട് തിരിച്ചെത്തി നോക്കിയപ്പോള്‍ കാര്‍ കാണാനില്ലായിരുന്നു. പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Robbery, Car robbed from Railway station
  < !- START disable copy paste -->