Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് സി പി എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ അക്രമം

സി പി എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ അക്രമം. കാസര്‍കോട് പരിസര പ്രദേശങ്ങളിലെ സി പി News, Kasaragod, CPM, BJP, Attack, House,
കാസര്‍കോട്:(www.kasargodvartha.com 03/01/2019) സി പി എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ അക്രമം. കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലെയും സി പി എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. നെല്ലിക്കുന്ന്, ബട്ടംപാറ, കേളുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.

News, Kasaragod, CPM, BJP, Attack, House,C P M leader's house attacked

കാസര്‍കോട് സര്‍വീസ് ബാങ്ക് ജീവനക്കാരനും ബട്ടംപാറ സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ അശോകന്റെ വീടിന്റെ വാതില്‍ ചവിട്ട് പൊളിച്ച അക്രമി സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാസര്‍കോട് സര്‍വീസ് ബാങ്ക് ജീവനക്കാരായ ബിന്ദു, അനില്‍, കേളുക്കുന്നിലെ ഹേമന്ത്, വനജ എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, CPM, BJP, Attack, House,C P M leader's house attacked