Join Whatsapp Group. Join now!
Aster MIMS 10/10/2023

ചേറ്റുകുണ്ട് സംഘര്‍ഷം; പോലീസിനെ അക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പോലീസിനെ അക്രമിച്ച കേസില്‍ നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്നBekal, kasaragod, news, Attack, case, Police, police-station, Politics, BJP, Worker, arrest, Kerala
ബേക്കല്‍:(www.kasargodvartha.com 18.01.2019) പോലീസിനെ അക്രമിച്ച കേസില്‍ നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ ബേക്കല്‍ പോലീസ് പിടികൂടി. നീലേശ്വരം പോലീസ് സ്റ്റേഷന് സമീപത്തെ തെരുവത്ത് റോഡിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍ കാട്ടാമ്പള്ളിയിലെ സതീശനെ(35)യാണ് ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ് ഐ പി കെ വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്.

ജനുവരി ഒന്നിന് നടന്ന വനിതാ മതിലിന്റെ ഭാഗമായി ചേറ്റുകുണ്ടില്‍ സുരക്ഷക്കെത്തിയ പോലീസ് വാഹനം അക്രമിച്ച കേസിലെ പ്രതിയായ സതീശന്‍ ഒളിവില്‍ പോവുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ നീലേശ്വരത്തെ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെയായിരുന്നു അറസ്റ്റ്.

Keywords: BJP worker arrested for attacking police, Bekal, Kasaragod, News, Attack, Case, Police, Police-station, Politics, BJP, Worker, Arrest, Kerala.