കാസര്‍കോട്: (www.kasargodvartha.com 03.01.2019) ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ വിജയമാണെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരായ ശക്തമായ ജനങ്ങളുടെ പ്രതിഷേധമാണിന്ന് പ്രതിഫലിച്ചത്. തുടര്‍ച്ചയായ ഹര്‍ത്താല്‍ നടക്കുന്നെന്ന വിഷമം പറയുന്നവര്‍ പോലും ഹര്‍ത്താലിനെ അനുകൂലിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലിനെ സംഘടിത ശക്തികൊണ്ട് പോലീസിന്റെ ഒത്താശയോടെ നേരിടാന്‍ ഇറങ്ങിയ സിപിഎമ്മിനേറ്റ ശക്തമായ തിരിച്ചടിയും കുടിയാണ് ഹര്‍ത്താല്‍ വിജയമെന്ന് ശ്രീകാന്ത് പറഞ്ഞു.
സിപിഎം അവരുടെ പോഷക സംഘടനകളും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദവും ഭീഷണിയും മുഴക്കിയെങ്കിലും അവരുടെ ശക്തികേന്ദ്രങ്ങളിള്‍ പോലും കടകള്‍ അടച്ചിട്ടും വാഹനങ്ങള്‍ ഓടിക്കാതെയും ജനങ്ങള്‍ സ്വമേധയ സഹകരിച്ചു. ജില്ലയില്‍ വ്യാപകമായി അയ്യപ്പ വിശ്വാസികള്‍ക്ക് നേരെ എസ് ഡി പി ഐ ഉള്‍പ്പെടെയുള്ള സംഘടനകളെ കൂട്ടുപിടിച്ച് സി പി എം വ്യാപകമായി ആക്രമണം നടത്തി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെയും അവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കു നേരെയും അക്രമം നടത്തി. പോലീസ് നിഷ്‌ക്രിയമായി നോക്കി നിന്നുവെന്നും ശ്രീകാന്ത് ആരോപിച്ചു.
ചിലയിടങ്ങളില്‍ വിശ്വാസികളുടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ പോലീസുകാര്‍ തന്നെ അക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും നിരപരാധികളെ പീഡിപ്പിക്കുകയും ചെയ്തതായും ശ്രീകാന്ത് ആരോപിച്ചു. വ്യാപാരി വ്യവസായി സംഘടന വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും വ്യാപാരി സമൂഹം സ്വമേധയാ കടകള്‍ അടച്ച് ശബരിമല ആചാര ലംഘനത്തില്‍ അവര്‍ക്കുള്ള പ്രതിഷേധം അറിയിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹര്‍ത്താലിന് ലഭിച്ച ജനപിന്തുണ പിണറായി സര്‍ക്കാരിനും സിപിഎമ്മിനും ജനങ്ങളുടെ താക്കീതായി മാറിയതായി ശ്രീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, BJP, Harthal, Adv.Srikanth, Top-Headlines, BJP about Today's Harthal
< !- START disable copy paste -->