Join Whatsapp Group. Join now!
Aster MIMS 10/10/2023

പയ്യന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

പയ്യന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പെരി Bike Accident; Two Died, News, Kannur, Payyanur, Accident, Accidental-Death, Hospital, Police.
പയ്യന്നൂര്‍: (www.kasargodvartha.com 14.01.2019) പയ്യന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പെരിങ്ങോം സ്‌കൂളിനു സമീപത്തെ രമേശന്റെ മകന്‍ എടാടന്‍ വീട്ടില്‍ രാഹുല്‍ രമേശ് (22), ടൈല്‍സ് ജോലി ചെയ്യുന്ന പെരിങ്ങോം കരിപ്പോട് സ്വദേശി സന്തോഷിന്റെ മകന്‍ മാട്പപാടില്‍ അഖിലേഷ് (22) എന്നിവരാണ് മരിച്ചത്. പൊന്നമ്പാറ ജംഗ്ഷനില്‍ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്.

കെഎല്‍ 59 ആര്‍ 7759 ബുള്ളറ്റ് എന്‍ഫീല്‍ഡും കെ എല്‍ 59 ക്യൂ 2152 പള്‍സര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്. മാരകമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളും പൂര്‍ണമായും തകര്‍ന്നു. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പെരിങ്ങോം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.


Keywords: Bike Accident; Two Died, News, Kannur, Payyanur, Accident, Accidental-Death, Hospital, Police.