Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാര്‍ബര്‍ ഷോപ്പുടമയുടെ കൊല; വിചാരണ 28ന് തുടങ്ങും

നീലേശ്വരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പുടമ പത്മനാഭന്റെ Nileshwaram, kasaragod, news, Murder, Crime, case, court, Drinkers, Kerala,
നീലേശ്വരം: (www.kasargodvartha.com 18.01.2019) നീലേശ്വരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പുടമ പത്മനാഭന്റെ മകന്‍ പൂവാലംകൈയിലെ ജയനെ കഴുത്തുഞെരിച്ച് തോട്ടിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഈ മാസം 28ന് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്)യില്‍ ആരംഭിക്കും.

2013 ജൂണ്‍ 16ന് രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. ജയന്റെ സുഹൃത്തുക്കളായ പൂവാലംകൈ മുതിരക്കാല്‍ എം പ്രകാശന്‍ (41), കാനക്കര കെ സുധീഷ് (30) എന്നിവരാണ് കേസിലെ പ്രതികള്‍. ഒരുമിച്ച് മദ്യപിക്കുന്നതിനിടയില്‍ ജയന്‍ പ്രകാശനോട് തനിക്ക് കിട്ടാനുള്ള പണം ആവശ്യപ്പെട്ടു.

തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മദ്യപിക്കുകയായിരുന്ന ഷെഡില്‍ വെച്ച് പ്രകാശന്‍ ജയനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് പ്രകാശനും സുധീഷും ചേര്‍ന്ന് ജയനെ തോട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

അന്നത്തെ ഡിവൈഎസ്പി മാത്യു എക്സല്‍, നീലേശ്വരം സിഐ ടി എന്‍ സജീവന്‍ എന്നിവര്‍ സമര്‍ത്ഥമായി നടത്തിയ നീക്കത്തിലൂടെ പ്രതികളെ അന്നുതന്നെ പയ്യന്നൂരിലെ ഒരു ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കെ പിടികൂടുകയായിരുന്നു.

Barber Shop owner's murder; Trial will be began on 28th, Nileshwaram, Kasaragod, News, Murder, Crime, Case, Court, Drinkers, Kerala.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Barber Shop owner's murder; Trial will be began on 28th, Nileshwaram, Kasaragod, News, Murder, Crime, Case, Court, Drinkers, Kerala.