Join Whatsapp Group. Join now!
Aster MIMS 10/10/2023

ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍: സമര പന്തലില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ news, Uppala, kasaragod, Railway station, Strike, inauguration, Kerala,
ഉപ്പള: (www.kasargodvartha.com 12.01.2019) അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ തരം താഴ്ത്തുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പതിനൊന്നാം ദിവസം സമര പന്തലില്‍ 101 മെഴുകുതിരികള്‍ കത്തിച്ച് പ്രതിഷേധിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് സമരം ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സാദിഖ് ചെറുഗോളി മുഖ്യാഥിതിയായിരുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമര സമിതി ചെയര്‍മാന്‍ കെ എഫ് ഇഖ്ബാല്‍ ഉപ്പള, കെ ബി മുഹമ്മദ് കുഞ്ഞി, മഹ് മൂദ് കൈക്കമ്പ, രാഘവ ചേരാല്‍, ഹമീദ് കോസ്‌മോസ്, ഗോള്‍ഡന്‍ റഹ് മാന്‍, അലി മാസ്റ്റര്‍, മൂസ നിസാമി, മഹ് മൂദ് നാട്ടക്കല്‍, യൂസുഫ് ഫൈന്‍ ഗോള്‍ഡ്, സൈനു അട്ക്ക, എന്‍.എച്ച് ബാത്തി അഷ്റഫ് അലി, അഫ്‌സല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹിദായത്ത് നഗര്‍ എന്‍ എച്ച് ക്ലബ്, മംഗല്‍പാടി ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ 97-98, 98-99 ബാച്ചും പ്രകടനമായി സമര പന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു.

 News, Uppala, Kasaragod, Railway station, Strike, inauguration, Kerala. Bachavuo Uppala Railway Station.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Uppala, Kasaragod, Railway station, Strike, inauguration, Kerala. Bachavuo Uppala Railway Station.