Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷം; നിരവധി കടകള്‍ തകര്‍ക്കപ്പെട്ടു, പരിക്കേറ്റ ബി ജെ പി പഞ്ചായത്ത് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ആശുപത്രിയില്‍

വനിതാ മതിലിനിടെ ചേറ്റുകുണ്ടിലുണ്ടായ ബി ജെ പി - സി പി എം സംഘര്‍ഷത്തില്‍ നിരവധി കടകള്‍ തകര്‍ക്കപ്പെട്ടു. അക്രമത്തില്‍ ഇരുവിഭാഗത്തിലുംപെട്ട നിരവധി Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Attack; BJP Panchayat Booth committee president hospitalized
കാസര്‍കോട്: (www.kasargodvartha.com 02.01.2019) വനിതാ മതിലിനിടെ ചേറ്റുകുണ്ടിലുണ്ടായ ബി ജെ പി - സി പി എം സംഘര്‍ഷത്തില്‍ നിരവധി കടകള്‍ തകര്‍ക്കപ്പെട്ടു. അക്രമത്തില്‍ ഇരുവിഭാഗത്തിലുംപെട്ട നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വ്യപാര സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. പരിക്കേറ്റ ബിജെപി അജാനൂര്‍ പഞ്ചായത്ത് ബൂത്ത് കമ്മറ്റി പ്രസിഡണ്ട് ചിറ്റാരി കടപ്പുറത്തെ സതീശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാലിന് അല്‍പം സ്വാധീനക്കുറവുള്ള മത്സ്യതൊഴിലാളിയായ സതീശനെ പോലീസ് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബി ജെ പി നേതാക്കള്‍ ആരോപിച്ചു. മത്സ്യഫെഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വനിതാ ഹോട്ടല്‍ മുത്തപ്പന്‍ തീവെച്ച് നശിപ്പിച്ചു. ചേറ്റുകുണ്ട് നഗരത്തില്‍ തന്നെയുള്ള തട്ടുകട, സി.വി. കുട്ട്യന്റെ പച്ചക്കറികട, നാരായണന്റെ അനാദികട തുടങ്ങിയ നിരവധി വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു.

അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സുകുമാരന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ത്തതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ബിജെപി പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് വ്യാജപ്രചരണം  നടത്തുകയാണ് സി പി എമ്മെന്ന് ബിജെപി ആരോപിച്ചു. പോലീസിനെ ഉപയോഗിച്ച് ചേറ്റുകുണ്ടും പരിസരപ്രദേശത്തും വീടുകള്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയുമായിരുന്നുവെന്ന് ബി ജെ പി നേതാക്കള്‍ കുറ്റപ്പെടുത്തി.


ആര്‍ എസ് എസ് ജില്ലാ കാര്യവാഹക് കെ ശ്രീജിത്ത്, സേവാപ്രമുഖ് നീലേശ്വരം ഉണ്ണിക്കൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, സെക്രട്ടറി എം. ബല്‍രാജ്, കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് എന്‍. മധു, ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എസ്.പി. ഷാജി, ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി കുഞ്ഞിരാമന്‍ കേളോത്ത് തുടങ്ങിയവര്‍ അക്രമബാധിത പ്രദേശങ്ങളും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Attack; BJP Panchayat Booth committee president hospitalized
  < !- START disable copy paste -->