Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്യൂഷന്‍ സെന്ററിനു നേരെ സംഘ്പരിവാര്‍ ആക്രമണം; ഇരിപ്പിടവും മറ്റും നശിപ്പിച്ചു, മഹാത്മാ ഗാന്ധിയുടെ ഫോട്ടോയും ഇന്ത്യന്‍ പതാകയും തീവെച്ച് നശിപ്പിച്ചു

ഉപ്പള നയാബസാറില്‍ ട്യൂഷന്‍ സെന്ററിനു നേരെ സംഘ്പരിവാര്‍ ആക്രമണം. സെന്ററിലെ ഇരിപ്പിടവും മറ്റും സംഘം നശിപ്പിച്ചു. ഗാന്ധിജിയുടെ ഫോട്ടോയും ഇന്ത്യന്‍ പതാകയുമടക്കം Kasaragod, Kerala, news, Uppala, Top-Headlines, Attack against Tuition center
ഉപ്പള: (www.kasargodvartha.com 04.01.2019) ഉപ്പള നയാബസാറില്‍ ട്യൂഷന്‍ സെന്ററിനു നേരെ സംഘ്പരിവാര്‍ ആക്രമണം. സെന്ററിലെ ഇരിപ്പിടവും മറ്റും സംഘം നശിപ്പിച്ചു. ഗാന്ധിജിയുടെ ഫോട്ടോയും ഇന്ത്യന്‍ പതാകയുമടക്കം തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ഉപ്പള നയാബസാറില്‍ മുജാഹിര്‍ ഹുസൈന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍സ്റ്റോം ട്യൂഷന്‍ സെന്ററിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

രാവിലെയും വൈകുന്നേരവുമായാണ് രണ്ടു ബാച്ചുകളിലായി ഇവിടെ ക്ലാസുകള്‍ നടക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിക്ക് തുറന്നിട്ടിരുന്ന ട്യൂഷന്‍ സെന്ററിലേക്ക് ഒരു സംഘം ഇരച്ചുകയറുകയും അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ക്ലാസ് നടക്കുന്നതിനാല്‍ വൈകിട്ടോടെ ട്യൂഷന്‍ സെന്റര്‍ പൂട്ടുകയും ചെയ്തു. ഇതിനു ശേഷം സുഹൃത്തിനൊപ്പം നയാബസാര്‍ ടൗണില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് ട്യൂഷന്‍ സെന്റര്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മുജാഹിര്‍ പറഞ്ഞു.

ട്യൂഷന്‍ സെന്ററിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ഫോട്ടോയും ഇന്ത്യന്‍ പതാകയും സംഘം തീവെച്ച് നശിപ്പിച്ചിരുന്നു. മുന്‍വശത്തുള്ള ദേശീയപാതയുടെ അരികിലുള്ള ആല്‍മരത്തിനും തീ കൊടുത്ത നിലയിലാണ്. വിവരമറിഞ്ഞ് കുമ്പള പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Top-Headlines, Attack against Tuition center
  < !- START disable copy paste -->