കുമ്പള: (www.kasargodvartha.com 16.01.2019) കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കുമ്പള ശാന്തിപ്പള്ളം കുണ്ടാങ്കാരടുക്കയിലെ ഉമേശ് ഗട്ടി (48)യെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Keywords: Attack against Revenue officers; One arrested, news, Kumbala, Attack, Arrest, Court, Remand, Police, Complaint, Kerala.
കുണ്ടാങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്‌കൂളിനടുത്ത് മൂന്ന് സെന്റ് കയ്യേറി ഈശ്വരന്‍ എന്നയാള്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഒഴിപ്പിക്കാനായി റവന്യൂ- പോലീസ് സംഘമെത്തിയത്.
ഇതിനിടെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഉമേശ് ഗട്ടി, ഈശ്വരന്‍, ഉദയകുമാര്‍ തുടങ്ങി ആറു പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
Keywords: Attack against Revenue officers; One arrested, news, Kumbala, Attack, Arrest, Court, Remand, Police, Complaint, Kerala.