കാഞ്ഞങ്ങാട്: (www.kasargodvartha.com 07.01.2019) പ്രിയദര്‍ശിനി മന്ദിരത്തിനു നേരെ തീവെപ്പിനു ശ്രമം. പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ ചാലിങ്കാലില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി മന്ദിരത്തിനു നേരെയാണ് തീവെപ്പും കല്ലേറുമുണ്ടായത്. ഇരുനില കെട്ടിടത്തിന്റെ മുന്‍വശത്തെ വാതില്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാതിലിന് തീപിടിച്ചെങ്കിലും പൂര്‍ണമായും കത്തിയില്ല.
ഓഫീസ് കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. തീവെക്കാനായി പെട്രോള്‍ കൊണ്ടുവന്ന സോഡാ കുപ്പി സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സി പി എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. കല്ലേറില്‍ നിരവധി ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രിയദര്‍ശിനി മന്ദിരത്തിനുള്ളില്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ ചാലിങ്കാല്‍ ബൂത്ത് കമ്മിറ്റി ഓഫീസും പ്രവര്‍ത്തിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് പുല്ലൂര്‍ -പെരിയ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ സി കെ അരവിന്ദന്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Stone pelting, Top-Headlines, Attack against Priyadarshini Mandir
< !- START disable copy paste -->