Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസിനു നേരെ കല്ലേറും കൈയ്യേറ്റവും; 4 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹര്‍ത്താല്‍ ദിനത്തില്‍ തലപ്പാടിയില്‍ പോലീസിനു നേരെയുണ്ടായ കല്ലേറും കൈയ്യേറ്റ സംഭവവുമായി ബന്ധപ്പെട്ട് 100 ഓളം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും Kasaragod, Kerala, news, Manjeshwaram, Top-Headlines, arrest, Attack against Police; 4 Sanghiparivar workers arrested
മഞ്ചേശ്വരം: (www.kasargodvartha.com 04.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ തലപ്പാടിയില്‍ പോലീസിനു നേരെയുണ്ടായ കല്ലേറും കൈയ്യേറ്റ സംഭവവുമായി ബന്ധപ്പെട്ട് 100 ഓളം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും നാലു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. വസന്ത ഷേണായി, കീര്‍ത്തി ഷെട്ടി, പ്രമോദ് കുമാര്‍, വിക്രം എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ ഷാജ്, എ എസ് ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഹര്‍ത്താലിനിടെയുണ്ടായ വ്യാപക അക്രമത്തില്‍ പോലീസുകാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കല്ലേറ് നടത്തിയതിനും ആക്രമിച്ചതിനും പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, arrest, Attack against Police; 4 Sanghiparivar workers arrested
  < !- START disable copy paste -->