Join Whatsapp Group. Join now!
Aster MIMS 10/10/2023

മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ അക്രമം; രണ്ടു കേസുകളിലായി 4 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തിനിടെnews, Bekal, kasaragod, arrest, Attack, Police, journalists, Crime, Politics, Kerala,
ബേക്കല്‍: (www.kasargodvartha.com 11.01.2019) ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ രണ്ടു കേസുകളിലായി നാല് ബി ജെ പി പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ ചേറ്റുകുണ്ടിലെ മധു (45), കീക്കാനത്തെ രഞ്ജിത്ത് (31) എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ പോലീസിനെ അക്രമിച്ച കേസിലും പ്രതികളാണ്.

ഇതുകൂടാതെ പോലീസിനെ അക്രമിച്ച കേസില്‍ മറ്റു രണ്ടു പ്രതികളായ ചേറ്റുകുണ്ടിലെ ബാബുരാജ് (35). കീക്കാനത്തെ ഗിരീഷ് (26) എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ നാലു പേരെയും റിമാന്‍ഡ് ചെയ്തു. ജനുവരി ഒന്നിനാണ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. ഇതിനിടയില്‍ രംഗം ചിത്രീകരിക്കാനെത്തിയ മനോരമ ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടര്‍ എ ബി ശരത്ചന്ദ്രന്‍, ക്യാമറമാന്‍ ടി.ആര്‍ ഷാന്‍, 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ് മാന്‍, ക്യാമറാമാന്‍ രഞ്ജു ജിഎന്‍എഫ് എന്നിവരെയും പോലീസിനും നേരെ ആക്രമണമുണ്ടായത്.

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നേരത്തെ സി പി എം പ്രവര്‍ത്തകനായ അട്ടേങ്ങാനത്തെ സുകുമാരനെ (55)യും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Related News:
വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച് ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയായ സി പി എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Attack against media workers and police; four BJP workers arrested. news, Bekal, kasaragod, arrest, Attack, Police, journalists, Crime, Politics, Kerala.