Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ മതിലില്‍ പങ്കെടുത്തതിന്റെ വിരോധത്തില്‍ ജില്ലാ ബാങ്ക് ജീവനക്കാരിയുടെ വീടിനു നേരെയുണ്ടായ അക്രമം; 2 പേര്‍ അറസ്റ്റില്‍

വനിതാ മതിലില്‍ പങ്കെടുത്തതിന്റെ വിരോധത്തില്‍ ജില്ലാ ബാങ്ക് ജീവനക്കാരിയുടെ വീടിനു നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. Kasaragod, Kerala, news, arrest, Top-Headlines, Crime, House, Attack against CPM leader's house; 2 arrested
കാസര്‍കോട്: (www.kasargodvartha.com 07.01.2019) വനിതാ മതിലില്‍ പങ്കെടുത്തതിന്റെ വിരോധത്തില്‍ ജില്ലാ ബാങ്ക് ജീവനക്കാരിയുടെ വീടിനു നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൂഡലിലെ വിജേഷ് (33), ചൗക്കി കെ കെ പുറത്തെ ഷാനിദ് (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പാറക്കട്ടെയിലെ സുശീല്‍ കുമാറിന്റെ ഭാര്യയും ജില്ലാ ബാങ്ക് ജീവനക്കാരിയുമായ ബി സി ബീനയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. ബീനയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പാറക്കട്ടെയിലെ ഇരുനില വീടിനു നേരെ സംഘം കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ ഗ്ലാസും ആള്‍ട്ടോ കാറിന്റെ ചില്ലും തകര്‍ന്നിരുന്നു.

Related News:
വനിതാ മതിലില്‍ പങ്കെടുത്തതിന്റെ വിരോധത്തില്‍ ജില്ലാ ബാങ്ക് ജീവനക്കാരിയുടെ വീടിനു നേരെ കല്ലേറ്; കാറും തകര്‍ത്തു, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Top-Headlines, Crime, House, Attack against CPM leader's house; 2 arrested 
  < !- START disable copy paste -->