കാസര്‍കോട്: (www.kasargodvartha.com 05.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ കാസര്‍കോട്ട് നടന്ന പ്രകടനത്തിനിടെ മുഖ്യമന്ത്രിക്കു നേരെ പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ തെറിവിളി നടത്തിയ സംഭവത്തില്‍ ഡി ജി പിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയ ആക്ക്റ്റിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ മുബാറക്ക് പുത്തനത്താണിയാണ് ഡി ജി പിക്ക് ഇ-മെയില്‍ വഴി പരാതി സന്ദേശം അയച്ചത്.
ബി ജെ പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അടക്കം പങ്കെടുത്ത പ്രകടനത്തിലാണ് പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നേരെ കേട്ടാല്‍ അറക്കുന്ന തരത്തില്‍ തെറിവിളി മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിക്കെതിരെയും ബി ജെ പി ജില്ലാ പ്രസിഡണ്ടിനെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കിയത്.
ഐ പി സി 153, 294 ബി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പ്രകടനത്തിനിടെ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Top-Headlines, Harthal, Abusing against CM; complaint lodged
< !- START disable copy paste -->