Join Whatsapp Group. Join now!
Aster MIMS 10/10/2023

വാടക വീട്ടില്‍ 20 കാരിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ സംശയം, വിദഗ്ദ്ധപോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്ന് പോലീസ്

വാടക വീട്ടിനകത്ത് 20 കാരിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ നാട്ടുകാര്‍ സംശയം Badiyadukka, Kasaragod, News, Obituary, Hanged, Top-Headlines, 20 old found dead hanged
ബദിയടുക്ക: (www.kasargodvartha.com 02.01.2019) വാടക വീട്ടിനകത്ത് 20 കാരിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് മൃതദേഹം വ്യാഴാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക്‌ശേഷം പരിയാരത്തേക്ക് കൊണ്ടുപോകുമെന്ന് ബദിയടുക്ക പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Badiyadukka, Kasaragod, News, Obituary, Hanged, Top-Headlines, 20 old found dead hanged

ബീഹാർ സ്വദേശിനി രേണുക (20) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് രണ്‍ബീര്‍ പാശ്വാന്‍ പിലാകട്ടയിലെ ദീനാര്‍ വുഡ് ഇന്‍ഡസ്ട്രീസ് മരമില്ലിലാണ് ജോലിചെയ്യുന്നത്. ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതായിരുന്നു. ഇതിനിടെ വൈകിട്ട് വീട്ടിലെത്തിയ അയല്‍വാസി വാതില്‍ തുറക്കാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ജനാലയ്ക്ക് ഉരുക്കിട്ട് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. കാല്‍മുട്ട് നിലത്ത് കുത്തിയിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്ധ്യയോടെ ബദിയടുക്ക എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഭര്‍ത്താവിനെ വരുത്തി മുറിതുറന്ന് പരിശോധന നടത്തിയ ശേഷം മുറി അടച്ചിട്ടു.

മുറിയില്‍ പിടിവലിയോ മറ്റോ നടന്നതിന്റെ ലക്ഷണമില്ലെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പോലീസ് പറഞ്ഞു. ഏതാനുംവര്‍ഷമായി ഇവര്‍ ബദിയടുക്കയില്‍ താമസിച്ചുവരികയാണ്. ഇവര്‍ക്ക് കുട്ടികളില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Kasaragod, News, Obituary, Hanged, Top-Headlines, 20 old found dead hanged
  < !- START disable copy paste -->