city-gold-ad-for-blogger

മഞ്ചേശ്വരം താലൂക്കില്‍ വെള്ളിയാഴ്ച നിരോധനാജ്ഞ; പ്രൊഫഷണല്‍ കോളജ് ഉള്‍പെടെ വിദ്യാലയങ്ങള്‍ക്ക് അവധി

കാസര്‍കോട്: (www.kasargodvartha.com 03.01.2019) കാസര്‍കോട് മഞ്ചേശ്വരം താലൂക്കില്‍ വെള്ളിയാഴ്ച നിരോധനാഞ്ജ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി വരെയാണ് ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്ന് പോലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ.

അന്യായമായി സംഘം ചേരാന്‍ പാടില്ല. അക്രമ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി അമര്‍ച്ച ചെയ്യുന്നതിനും കലക്ടര്‍ ഉത്തരവിട്ടു. മഞ്ചേശ്വരം താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാലയങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

മഞ്ചേശ്വരം താലൂക്കില്‍ വെള്ളിയാഴ്ച നിരോധനാജ്ഞ; പ്രൊഫഷണല്‍ കോളജ് ഉള്‍പെടെ വിദ്യാലയങ്ങള്‍ക്ക് അവധി

Keywords : Kasaragod, Manjeshwaram, Clash, Police, BJP, RSS, Harthal, Attack, Top-Headlines, 144, 144 in Manjeshwar on Friday. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia