Join Whatsapp Group. Join now!
Aster MIMS 10/10/2023

തമിഴ്‌നാട്ടില്‍ ജോലിക്കുപോയി 16 കാരിയെയും കൂട്ടിവന്ന യുവാവ് പോലീസ് പിടിയില്‍

തമിഴ്നാട്ടില്‍ നിന്നും 16 കാരിയെ തട്ടിക്കൊണ്ടുവന്ന അത്തിക്കോത്ത് യുവാവിനെ തമിഴ്നാട് പോലീസ് പൊക്കി. അത്തിക്കോത്തെ മനുവിനെയാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ Kasaragod, Kerala, news, Kanhangad, Police, Youth, Held, Youth who escaped with 16 year old held
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.12.2018) തമിഴ്നാട്ടില്‍ നിന്നും 16 കാരിയെ തട്ടിക്കൊണ്ടുവന്ന അത്തിക്കോത്ത് യുവാവിനെ തമിഴ്നാട് പോലീസ് പൊക്കി. അത്തിക്കോത്തെ മനുവിനെയാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ തമിഴ്നാട് താരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
16കാരി യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്ത് തമിഴ്നാട് പോലീസ് സംഘം മനുവിനെ തേടി അത്തിക്കൊത്തെത്തിയത്.

തമിഴ്നാട് ചിന്താമണിയിലെ 16 കാരിയെയാണ് മനു നാട്ടിലേക്ക് തട്ടിക്കൊണ്ടുവന്നത്. ജോലി ആവശ്യാര്‍ത്ഥം തമിഴ്നാട്ടിലെത്തിയ മനു 16കാരിയുമായി പ്രണയത്തിലാവുകയും നാട്ടിലേക്ക് തട്ടിക്കൊണ്ടുവരികയുമായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത തമിഴ്നാട് പോലീസ് ഹൊസ്ദുര്‍ഗിലെത്തി ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെയാണ് മനുവിനെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്ത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Police, Youth, Held, Youth who escaped with 16 year old held
  < !- START disable copy paste -->