Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ടയാളുടെ അക്രമത്തില്‍ ഗൃഹനാഥന് പരിക്ക്

കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ടയാളുടെ അക്രമത്തില്‍ ഗൃഹനാഥന് പരിക്ക്Uppala, news, Crime, Criminal-gang, Ganja, Police, Attack, hospital, Treatment, Kerala,
ഉപ്പള: (www.kasargodvartha.com 31.12.2018) കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ടയാളുടെ അക്രമത്തില്‍ ഗൃഹനാഥന് പരിക്ക്. പച്ചമ്പളയിലെ മുഹമ്മദ് എന്ന കുഞ്ഞു മോണുവി (45)നാണ് പരിക്കേറ്റത്. ഒരു കൈയുടെ രണ്ടു വിരലുകളുടെ ഞരമ്പ് മുറിയുകയും, മറ്റേ കൈക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ട താജുദ്ദീന്‍ എന്ന യുവാവാണ് അക്രമം നടത്തിയതെന്നാണ് പരാതി. ഒരാഴ്ച മുമ്പ് മകളെ മദ്രസയിലേക്ക് കൊണ്ടുപോകുമ്പോള്‍ കുട്ടിയുടെ കാലിലേക്ക് സ്‌കൂട്ടര്‍ കയറ്റി പരിക്കേല്‍പിച്ചിരുന്നു.

Youth injured after attack, Uppala, news, Crime, Criminal-gang, Ganja, Police, Attack, Hospital, Treatment, Kerala

അപകടം വരുത്തിയ യുവാവിനോട് ചികിത്സക്ക് ചിലവായ കാശ് ചോദിച്ചപ്പോള്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന മോണു പറയുന്നത്.

Youth injured after attack, Uppala, news, Crime, Criminal-gang, Ganja, Police, Attack, Hospital, Treatment, Kerala

ബന്ദിയോട് ഡി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അടിയേറ്റ മകളെ മറ്റു ഏതെങ്കിലും ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്ക് കൊണ്ട് പോയാല്‍ മോണുവിനെ വീട്ടില്‍ കയറി വെട്ടികൊല്ലുമെന്നും പ്രതി ആക്രോശിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

അക്രമത്തില്‍ പരിക്കേറ്റ മോണുവിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth injured after attack, Uppala, news, Crime, Criminal-gang, Ganja, Police, Attack, Hospital, Treatment, Kerala.