Join Whatsapp Group. Join now!
Aster MIMS 10/10/2023

എക്‌സൈസ് ജീപ്പ് റോഡിലൂടെ പോകുന്നത് കണ്ടതോടെ ഓടി മറിയാന്‍ നോക്കിയ യുവാവ് കുന്നിന്‍ ചെരിവില്‍ നിന്നും താഴേക്ക് ചാടിയതോടെ കാലൊടിഞ്ഞു; നിലവിളി കേട്ടെത്തിയ എക്‌സൈസ് ജാമ്യത്തിലിറങ്ങിയ പ്രതിയെ വീണ്ടും മദ്യവുമായി അറസ്റ്റ് ചെയ്തു

എക്‌സൈസ് ജീപ്പ് റോഡിലൂടെ പോകുന്നത് കണ്ടതോടെ ഓടി മറിയാന്‍ നോക്കിയ യുവാവ് കുന്നിന്‍ ചെരിവില്‍ നിന്നും താഴേക്ക് ചാടിയതോടെ കാലൊടിഞ്ഞു. നിലവിളി കേട്ടെത്തിയ Kasaragod, Kerala, news, Badiyadukka, Youth, Road, Youth, arrest, Police, Excise, Youth held with liquor
ബദിയടുക്ക: (www.kasargodvartha.com 24.12.2018) എക്‌സൈസ് ജീപ്പ് റോഡിലൂടെ പോകുന്നത് കണ്ടതോടെ ഓടി മറിയാന്‍ നോക്കിയ യുവാവ് കുന്നിന്‍ ചെരിവില്‍ നിന്നും താഴേക്ക് ചാടിയതോടെ കാലൊടിഞ്ഞു. നിലവിളി കേട്ടെത്തിയ എക്‌സൈസ് ജാമ്യത്തിലിറങ്ങിയ പ്രതിയെ വീണ്ടും മദ്യവുമായി അറസ്റ്റ് ചെയ്തു. കാനത്തൂര്‍ പയോളത്തെ ചന്ദ്രനെ (34) യാണ് ബദിയഡുക്ക റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്പക്ടര്‍ ടി വി രാമചന്ദ്രനും സംഘവും ചേര്‍ന്ന് പയോളത്ത് മദ്യ വില്‍പനക്കിടെ യുവാവിനെ അറസ്റ്റു ചെയ്തത്.

20 പാക്കറ്റ് മദ്യം പിടിച്ചെടുത്തു. രണ്ടു മാസം മുമ്പ് മദ്യവുമായി എക്‌സൈസ് ചന്ദ്രനെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ചന്ദ്രനെ എക്‌സൈസ് സംഘം നീരിക്ഷിച്ചുവരികയായിരുന്നു. കാനത്തൂര്‍ ഭാഗങ്ങളില്‍ മദ്യവില്‍പനയുടെ പ്രധാന സൂത്രധാരനാണിയാളെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കാനത്തൂര്‍ ഭാഗങ്ങളിലെ ജനങ്ങളുടെ സ്വൗര്യ ജീവിതത്തിന് പ്രയാസമുണ്ടാക്കുന്ന അനധികൃത മദ്യവില്‍പന തടയുന്നതിന് റെയ്ഡും, ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. നാട്ടില്‍ സമാധന ജീവിതത്തിനു വേണ്ടി കാനത്തൂര്‍ ഭാഗങ്ങളില്‍ തുടര്‍ന്നും റെയ്ഡുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം പ്രതി ചന്ദ്രനെ കോടതി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, പ്രഭാകരന്‍, സജിത്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Youth, Road, Youth, arrest, Police, Excise, Youth held with liquor
  < !- START disable copy paste -->