Join Whatsapp Group. Join now!
Aster MIMS 10/10/2023

16-ാം വയസില്‍ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി: യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

പതിനാറ് വയസുള്ള പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച് തുടര്‍ച്ചയായി ലൈംഗീക പീഡനവും ശാരീരിക പീഡനവും നടത്തിയെന്ന പരാതിയില്‍
ബദിയടുക്ക: (www.kasargodvartha.com 04.12.2018) പതിനാറ് വയസുള്ള പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച് തുടര്‍ച്ചയായി ലൈംഗീക പീഡനവും ശാരീരിക പീഡനവും നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ ബദിയടുക്ക പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പെര്‍ളക്ക് സമീപം വാണിനഗറില്‍ താമസിക്കുന്ന ഉപ്പള സ്വദേശി ഉമേശന്‍ (32) ആണ് അറസ്റ്റിലായത്.
Badiyadukka, Kasaragod, Molestation, Arrest, News, Youth arrested on Pocso case

പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയിലാണ് കേസെടുത്തത്. രണ്ട് വര്‍ഷത്തോളമായി ലൈംഗീകമായി പീഡിപ്പിച്ച ശേഷം ഇപ്പോള്‍ ശാരീരിക പീഡനവും തുടങ്ങിയതോടെയാണ് പരാതിക്കിടയാക്കിയത്. പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുത്ത ശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം കേസെടുത്തതെന്ന് പോലീസ് അറിച്ചു.

2019 മെയ് മാസത്തിലാണ് പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാക്കുന്നതെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി സഹോദരങ്ങള്‍ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടയിലാണ് പരസ്പരം സ്‌നേഹത്തിലായി ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയതന്ന് പറയുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയേ പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Kasaragod, Molestation, Arrest, News, Youth arrested on Pocso case