Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ത്രീയുടെ മരണം കൊലപാതകം? വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി, മുങ്ങിയ കര്‍ണാടക സ്വദേശിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതം

വിദ്യാനഗര്‍ ചാല റോഡിലുള്ള മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം. തെളിവുകള്‍ ശേഖരിക്കാനായി വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി. Kasaragod, Kerala, news, Top-Headlines, Murder, Vidya Nagar, Lady's death is murder?
കാസര്‍കോട്: (www.kasargodvartha.com 20.12.2018) വിദ്യാനഗര്‍ ചാല റോഡിലുള്ള മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം. തെളിവുകള്‍ ശേഖരിക്കാനായി വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി. അതേസമയം സ്ഥലത്തു നിന്നും മുങ്ങിയ കര്‍ണാടക സ്വദേശിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കര്‍ണാടക ഹുബ്ലി കുത്തുകോളു സ്വദേശിനി സരസു (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സരസുവിന്റെ മൃതദേഹം മുറിക്കുള്ളില്‍ മുഖമടക്കം പുതപ്പ് പുതച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക സ്വദേശിയായ ചന്ദ്രനൊപ്പമാണ് സരസു താമസിച്ചു വന്നിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്റര്‍ലോക്ക് പാകുന്ന തൊഴിലാളിയാണ് ചന്ദ്രന്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇന്റര്‍ലോക്ക് സ്ഥാപന ഉടമയുടെ കൈയ്യില്‍ മുറിയുടെ താക്കോല്‍ നല്‍കിയ ശേഷം നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.

വ്യാഴാഴ്ച രാവിലെ പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സരസുവിന്റെ സുഹൃത്തും നാട്ടുകാരിയുമായ മഞ്ജുളയെ പോലീസ് ചോദ്യം ചെയ്തു. സരസുവിന് നാട്ടില്‍ ഭര്‍ത്താവും രണ്ട് കുട്ടികളും ചന്ദ്രന് നാട്ടില്‍ ഭാര്യയും നാലു കുട്ടികളുമുള്ളതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. ഏതാനും വര്‍ഷമായി ചാല റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ ഇരുവരും ഒന്നിച്ചാണ് താമസം. ഇടയ്ക്കിടെ ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നതായി മഞ്ജുളയും നാട്ടുകാരും പോലീസിന് വിവരം നല്‍കിയിട്ടുണ്ട്.

മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder, Vidya Nagar, Woman's death is murder?
  < !- START disable copy paste -->