Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം ആഘോഷമാക്കി കണ്ണൂരിലെ പ്രമുഖ വ്യാപാര ശൃംഖലകളും

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ആഘോഷമാക്കി കണ്ണൂരിലെ വ്യാപാര- വ്യവസായ സ്ഥാപനങ്ങളും. ഡിജിറ്റല്‍ പിക്‌സല്‍ ലൈറ്റിന്റെ വിസ്മയ പ്രപഞ്ചമൊരുക്കി അന്തര്‍ദേശീയ Kasaragod, Kerala, news, Kannur, Airport, Traders celebrating Kannur International airport inauguration
കണ്ണൂര്‍: (www.kasargodvartha.com 08.12.2018) കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ആഘോഷമാക്കി കണ്ണൂരിലെ വ്യാപാര- വ്യവസായ സ്ഥാപനങ്ങളും. ഡിജിറ്റല്‍ പിക്‌സല്‍ ലൈറ്റിന്റെ വിസ്മയ പ്രപഞ്ചമൊരുക്കി അന്തര്‍ദേശീയ വാണിജ്യ ഗ്രൂപ്പായ എബിസി ഗ്രൂപ്പും, ഐഡിയല്‍ ഡെക്കോറും, ഷോപ്പറിക്‌സ് ഗ്രൂപ്പും കണ്ണൂരിനെ ഉത്സവ ലഹരിയിലെത്തിക്കുന്നു.

ആദ്യ വിമാനത്തെ വരവേല്‍ക്കുന്ന കണ്ണൂരിന് ഉത്തര മലബാറില്‍ തന്നെ ആദ്യമായി പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ പിക്‌സല്‍  വിസ്മയ പ്രപഞ്ചമാണ് എബിസി ഗ്രൂപ്പ് കണ്ണൂര്‍ എബിസി എംപോറിയോവിലും, ഐഡിയല്‍ ഡെക്കോര്‍ പള്ളിക്കുന്നിലും, ഷോപ്പറീസ് സൂപ്പര്‍ സെന്റര്‍ തളിപ്പറമ്പിലും ഒരുക്കിയിരിക്കുന്നത്.

നിരവധി ആളുകളാണ് ഈ പ്രകാശ വിസ്മയം കാണാന്‍ എത്തുന്നത്. ഇന്റര്‍നാഷണല്‍ ലൈറ്റിംഗ് ഡിസൈനര്‍മാരാണ്  ഈ ദൃശ്യ വിസ്മയം കണ്ണൂരിനു വേണ്ടി ഒരുക്കിയിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, Airport, Traders celebrating Kannur International airport inauguration
  < !- START disable copy paste -->