Join Whatsapp Group. Join now!
Aster MIMS 10/10/2023

പാഴ് വസ്തുക്കള്‍ വിറ്റ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുട്ടികളുടെ മാതൃക

കുട്ടികളുടെ വീടുകളിലും നാട്ടിലെ കടകളിലുമുള്ള പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റ വകയില്‍ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ദുരിതബാധിതരോടൊപ്പം Kasaragod, Kerala, news, Students help to CM's relief fund
കാസര്‍കോട്: (www.kasargodvartha.com 06.12.2018) കുട്ടികളുടെ വീടുകളിലും നാട്ടിലെ കടകളിലുമുള്ള പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റ വകയില്‍ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ദുരിതബാധിതരോടൊപ്പം ഞങ്ങളുമുണ്ട് എന്ന സന്ദേശം നല്‍കിയിരിക്കുകയാണ് കരിച്ചേരി ഗവ.യു.പി സ്‌കൂളിലെ കുട്ടികള്‍. ജില്ലാ ഹരിത കേരളം മിഷന്റെ 'ഹരിത സ്പര്‍ശം' പരിപാടിയുടെ ഭാഗമായാണ് പ്രവര്‍ത്തനം ഏറ്റെടുത്തത്.

പാഴ് വസ്തുക്കളുടെ വില്‍പനയിലൂടെ ലഭിച്ച തുകയുടെ ഡി.ഡി സ്‌കൂള്‍ ലീഡര്‍ കെ. സായന്ത് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന് കൈമാറി. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍, വാര്‍ഡ് മെമ്പര്‍ എം. പ്രസന്നകുമാരി, പ്രധാനാധ്യാപകന്‍ പി.പി. മനോജ്, പി.ടി.എ പ്രസിഡന്റ് കെ. കുഞ്ഞിക്കണ്ണന്‍, പി. ജനാര്‍ദനന്‍, ടി. മധുസൂദനന്‍ ,പി രഞ്ജിനി, എന്‍. മണികണ്ഠന്‍, പി.വി സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

നേരത്തെ 1,52,000 രൂപ തുകയായും നാല് ലക്ഷം രൂപയുടെ സാധന സാമഗ്രികളും നല്‍കി കരിച്ചേരി സ്‌കൂള്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Students help to CM's relief fund
  < !- START disable copy paste -->