Join Whatsapp Group. Join now!
Aster MIMS 10/10/2023

പെണ്‍ശരീരം ഉടയുമെന്ന് പറയുന്നത് നമ്മുടെ വിദ്യാഭ്യാസ രീതി: ശീതള്‍ശ്യാം

സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസത്തിലും ഏറെ മികവ് ലഭിച്ചിട്ടും പെണ്‍ ശരീരങ്ങള്‍ ഉടഞ്ഞുപോകുന്നത്രയും ദുര്‍ബലമാണ് എന്ന് പ്രമുഖ ട്രാന്‍സ്ജന്റര്‍ ആക്ടിവിസ്റ്റ് Kasaragod, Kerala, news, Periya, Central University, Sheethar Shyam about ladies
പെരിയ: (www.kasargodvartha.com 10.12.2018) സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസത്തിലും ഏറെ മികവ് ലഭിച്ചിട്ടും പെണ്‍ ശരീരങ്ങള്‍ ഉടഞ്ഞുപോകുന്നത്രയും ദുര്‍ബലമാണ് എന്ന് പ്രമുഖ ട്രാന്‍സ്ജന്റര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം അഭിപ്രായപ്പെട്ടു. കേരള കേന്ദ്ര സര്‍വ്വകലാശാല ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

നമ്മുടെ സമൂഹം ഇന്നും പുരുഷ കേന്ദ്രീകൃതമായി തുടരുന്നതിന്റെ കാരണങ്ങളില്‍ പ്രധാനം ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ ലിംഗദ്വയം ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നു. അതിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രകടമാവുന്നത് നമ്മുടെ കുടുംബങ്ങളിലാണ്. ഭിന്ന ലൈംഗികത പ്രകടമാകുന്ന ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെ ഇന്നും നശിപ്പിക്കപ്പെടുന്നു. ഒന്നുകില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണമോ അല്ലെങ്കില്‍ മാതാപിതാക്കളുടെ അപേക്ഷയോ പരിഗണിക്കപ്പെടുന്നതിനാലുമാണ്.

സമൂഹം ഇത്തരത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ലിംഗത്വസ്വത്വത്തെ ആഘോഷിക്കുന്ന ഒരു പുതുതലമുറ ഇവിടെ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആല്‍ഫ്രഡ് ചാര്‍ലി, ഗൗരി പാര്‍വ്വതി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Periya, Central University, Sheethar Shyam about ladies
  < !- START disable copy paste -->