Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരം

കെ എസ് ആര്‍ ടി സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഷിറിയ ദേശീയപാതയിലാണ് Kasaragod, Kerala, news, Bandiyod, Accidental-Death, Scooter Rider died after KSRTC hits
കുമ്പള: (www.kasargodvartha.com 29.12.2018) കെ എസ് ആര്‍ ടി സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഷിറിയ ദേശീയപാതയിലാണ് അപകടമുണ്ടായത്. കര്‍ണാടക കെ എസ് ആര്‍ ടി സി ബസാണ് അപകടം വരുത്തിയത്. മഞ്ചേശ്വരം ഉദ്യാവാര സ്വദേശി അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (22) ആണ് മരിച്ചത്.



കെ എല്‍ 14 ക്യു 2910 നമ്പര്‍ സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്നു ബാസിത്ത്. മറ്റൊരു കാറിനെ മറികടന്നെത്തിയ സ്‌കൂട്ടര്‍ കെ എസ് ആര്‍ ടി സി ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പോലീസിന് മുമ്പാകെ കീഴടങ്ങി. സ്‌കൂട്ടര്‍ പെട്ടെന്ന് മുന്നില്‍ കടന്നുവന്നതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്.

12 വയസുള്ള മുഹമ്മദ് എന്ന കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kasaragod, Kerala, news, Bandiyod, Accidental-Death, Scooter Rider died after KSRTC hits
  < !- START disable copy paste -->