എടനീര്‍: (www.kasargodvartha.com 14.12.2018) വരള്‍ച്ചയെ അതിജീവിക്കാന്‍ ഹരിതകേരളമിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പില്‍വരുത്തുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട് മാതൃകയായിരിക്കുകയാണ് എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇക്കോ- പരിസ്ഥിതി ക്ലബ് വിദ്യാര്‍ത്ഥികള്‍. നാടിനെ ജലസമൃദ്ധമാക്കാന്‍ ചെങ്കള പഞ്ചായത്ത് നേതൃത്വത്തില്‍ ചെങ്കള എട്ടാം വാര്‍ഡിലെ എടനീര്‍ മഠത്തിനരികിലൂടെയൊഴുകുന്ന മധുവാഹിനിപ്പുഴയിലാണ് തടയണ നിര്‍മ്മിച്ചത്.
ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം നിര്‍വഹിച്ച് ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ തടയണ നിര്‍മ്മാണത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ശാന്തകുമാരി, പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് തടയണ നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തത്. ഹൈസ്‌കൂള്‍ എച്ച് എം ശാരദ അടെകോഡ്ലു, അധ്യാപകരായ ഐ കെ വാസുദേവന്‍, എ മധുസൂദനന്‍, മധുസൂദനന്‍ നമ്പൂതിരി തുടങ്ങിയവരും എഴുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികളുമാണ് തടയണ നിര്‍മാണത്തിനായെത്തിയത്.
ലീഡര്‍മാരായ ശ്രീഹരി, ജംഷീദ്, ശ്രീലക്ഷ്മി, ആശ്വിന്‍ന്‍ചന്ദ്, സ്വര്‍ണ, അശ്വിന്‍ കെ പി, ഹരികുമാര്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, news, Edneer, school, Students, School Students helps for making dam
< !- START disable copy paste -->