Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊടി: പി ടി എ യോഗം ചേര്‍ന്നു, സ്‌കൂളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന് നിര്‍ദേശം, ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം, സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമരുകള്‍ വികൃതമാക്കിയ വിദ്യാര്‍ത്ഥികളെ കൊണ്ട് തന്നെ പെയിന്റടിച്ച് വൃത്തിയാക്കിച്ചു

സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊടി കെട്ടിയ സംഭവത്തിനു പിന്നാലെ സ്‌കൂളില്‍ പി ടി എ കമ്മിറ്റി Sanghparivar flag in School building; PTA meeting conducted, Kasaragod, News, Flag, Manjeshwaram.
മഞ്ചേശ്വരം: (www.kasargodvartha.com 20.12.2018) സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊടി കെട്ടിയ സംഭവത്തിനു പിന്നാലെ സ്‌കൂളില്‍ പി ടി എ കമ്മിറ്റി യോഗം ചേര്‍ന്നു. സ്‌കൂളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നും അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായതായി പി ടി എ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അതേസമയം സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമരുകളില്‍ ബി ജെ പി, ബജ്‌റംഗ്ദള്‍, സംഘ്പരിവാര്‍ എന്നൊക്കെ എഴുതിവെച്ച് വികൃതമാക്കിയ വിദ്യാര്‍ത്ഥികളെ കൊണ്ട് തന്നെ അവ പെയിന്റടിച്ച് വൃത്തിയാക്കിച്ചു.
Sanghparivar flag in School building; PTA meeting conducted, Kasaragod, News, Flag, Manjeshwaram.

കഴിഞ്ഞ ദിവസമാണ് മംഗല്‍പാടി ജി വി എച്ച് എസ് എസ് ജനപ്രിയ സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊട്ടി കെട്ടിയതായി കണ്ടെത്തിയത്. പ്രതിഷേധം ഉയര്‍ന്നതോടെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കൊടി നീക്കം ചെയ്തിരുന്നു.

Related News:
സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊടി; നാട്ടുകാരില്‍ പ്രതിഷേധം, പോലീസെത്തി നീക്കം ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sanghparivar flag in School building; PTA meeting conducted, Kasaragod, News, Flag, Manjeshwaram.